കോൺഗ്രസ് (എസ്) വൈപ്പിന്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം ചരിത്ര പൈതൃക സംരക്ഷണ ദിനമായി ആചരിച്ചു

New Update

publive-image

വൈപ്പിൻ: കോൺഗ്രസ് (എസ്) ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം ചരിത്ര പൈതൃക സംരക്ഷണ ദിനമായി ആചരിച്ചു. ചെറായി ഗൗരീശ്വരത്ത് വച്ച് നടന്ന ദിനാചരണം യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന വൈ. പ്രസിഡൻ്റ് ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു.

Advertisment

ചടങ്ങിൽ കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസിൽ പി എച്ച് ഡി നേടിയ കെ.പി അപ്രേഷ്ജിയെ പൊന്നാടയണിയിച്ച് ജില്ലാ സെക്രട്ടറി മുളവുകാട് തങ്കപ്പൻ ആദരിച്ചു. പി.സി പരമേശ്വരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി ടി. കലേഷ് സ്വാഗതം പറഞ്ഞു.

ദലിത് കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡൻ്റ് എൻ.എസ് ശ്യാംലാൽ, മഹിളാകോൺഗ്രസ് (എസ്) ജില്ലാ സെക്രട്ടറി ബിന്ദുപരമേശ്വരൻ, വി.സി ജയപ്പൻ, എ.കെ വേലായുധൻ, സന്തോഷ് പാണ്ടിപ്പിള്ളി, രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. മുളവുകാട് ശിവൻ നന്ദിയും പറഞ്ഞു.

Advertisment