New Update
/sathyam/media/post_attachments/UIw70LA4r11dLkSqNCkz.jpg)
കടവന്ത്ര: കടവന്ത്ര സിഗ്നൽ ജങ്ഷനിൽ നിന്നും കെ.പി വള്ളുവൻ റോഡിലേക്ക് കയറുന്ന റോഡിന്റെ ഇരുവശത്തുമായി അപകടകരമായ വിധത്തിൽ തട്ടടിച്ച് അനധികൃതമായി കട നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ വി.ടി വിനീത് കൊച്ചി നഗരസഭക്ക് കത്ത് നൽകി.
Advertisment
എറണാകുളം നഗരത്തിലെ ഹൃദയഭാഗമാണ് കടവന്ത്ര ജങ്ഷനെന്നും സിഗ്നൽ ജങ്ഷനിൽ നിന്നും കെ.പി വള്ളുവൻ റോഡിലേക്ക് കയറുന്ന റോഡിന്റെ ഇരുവശത്തുമായി വലിയ കുടകളും മറ്റും തട്ടുമടിച്ച് കടകൾ നടത്തുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നതാണെന്നും ബസ് റൂട്ടുള്ള റോഡിൽ ഇത്തരം അനധികൃതകടകൾ നടത്തപെടുന്നത് പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയാണെന്നും ഇത്തരം കടകളെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ച് കൊണ്ട് പൊതുജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും വി.ടി വിനീത് കത്തിലൂടെ ആവശ്യപെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us