Advertisment

കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ തലപ്പള്ളിയായ വിശുദ്ധ മർത്തമറിയം ഓർത്തഡോക്സ് പള്ളിയിലേക്ക് എഴുന്നുള്ളുന്ന മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കായുമായ മോറാൻ മോർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് പള്ളിയും ഇടവകാംഗങ്ങളും നാട്ടുകാരും ചേർന്ന് വമ്പിച്ച വരവേൽപ്പ് നൽകും

New Update

publive-image

Advertisment

കൊച്ചി: കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ തലപ്പള്ളിയായ വിശുദ്ധ മർത്തമറിയം ഓർത്തഡോക്സ് പള്ളിയിലേക്ക് എഴുന്നുള്ളുന്ന മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കായുമായ മോറാൻ മോർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് പള്ളിയും ഇടവകാംഗങ്ങളും നാട്ടുകാരും ചേർന്ന് വമ്പിച്ച വരവേൽപ്പ് നൽകും

പരിശുദ്ധ ഗീവർഗ്ഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്കും പരിശുദ്ധ ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവയ്ക്കും ശേഷം കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ തലപ്പള്ളിയായ വിശുദ്ധ മർത്തമറിയം ഓർത്തഡോക്സ് കത്തീഡ്രൽ സന്ദർശിയ്ക്കുന്ന മൂന്നാമത്തെ കാതോലിക്കാ ബാവയെ ആചാരോപചാരങ്ങളോടെ സ്വീകരിയ്ക്കുമെന്ന് മർത്തമറിയം പള്ളി വികാരി, വെരി റവ. ഐസക്ക് മട്ടമ്മേൽ കോർ എപ്പിസ്കോപ്പ പത്രസമ്മേളനത്തിൽ അറിയിച്ചു.

കണ്ടനാട് പള്ളിയിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധ ശക്രള്ളാ മാർ ബസേലിയോസ് മഫ്രിയാനയുടെ 257 - മത് ഓർമ്മപ്പെരുന്നാൾ വിശ്വാസികൾക്ക് ദൈവീകാനുഗ്രഹമാക്കാൻ മുഖ്യകാർമ്മികനായി എത്തുന്ന കാതോലിക്കാ ബാവയ്ക്കും സഹകാർമ്മികരായി, ഭക്തരിൽ  വിശ്വാസം ഊട്ടി ഉറപ്പിക്കാൻ എത്തുന്ന അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനിയ്ക്കും ബത്തേരി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ എപ്പിപ്പാനിയോസ് തിരുമേനിയ്ക്കും ഉദയംപേരൂർ, മുളന്തുരുത്തി, ചോറ്റാനിക്കര പഞ്ചായത്തുകൾ വട്ടുക്കുന്ന് ജംഗ്ഷനിൽ സംയുക്ത സ്വീകരണം നൽകി വരവേൽക്കും.

publive-image

കാതോലിക്കാ ബാവയെയും തിരുമേനിമാരെയും സ്വീകരിച്ച് അലങ്കരിച്ച വാഹനത്തിൽ അശ്വാരൂഡരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി പളിളിയിലേയ്ക്ക് ആനയിക്കും. ഘോഷയാത്ര കണ്ടനാട് കവലയിലെത്തുമ്പോൾ പൗരാവലി നൽകുന്ന സ്വീകരണം ഏറ്റുവാങ്ങി കരവട്ടെ കുരിശിങ്കൽ ധൂപപ്രാർത്ഥന ചൊല്ലി അവൽ നേർച്ച കഴിച്ച് പള്ളിയിലേക്ക് യാത്ര തുടരും.പള്ളിയുടെ മുന്നിൽ എത്തുന്ന കാതോലിക്കാ ബാവയെയും തിരുമേനിമാരെയും ആരോഗ്യ വകുപ്പ് മന്ത്രി, വീണാ ജോർജ്ജും ഹൈബി ഈഡൻ എംപിയും കെ. ബാബു എംഎൽഎ യും മുൻ എംഎൽഎ എം.സ്വരാജും മറ്റ് ജനപ്രതിനിധികളും പുരോഹിതരും ചേർന്ന് സ്വീകരിയ്ക്കും.

തുടർന്ന് ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. കണ്ടനാട് മർത്തമറിയം ഓർത്തഡോക്സ് പള്ളി വികാരി വെരി. റവ. ഐസക് മട്ടമ്മേൽ സ്വാഗതം പറയുന്ന പൊതുസമ്മേളനം, ഡോ. എബ്രഹാം മാർ എപ്പിപ്പാനിയോസ് തിരുമേനി ആശിർവദിച്ച് സംസാരിയ്ക്കും.

publive-image

കണ്ടനാട് പള്ളിയുടെ വടക്ക് പടിഞ്ഞാറ് ചേർന്ന് പോകുന്ന റോഡിന്റെ അപകടകരമായ വളവ് നിവർത്തി ഗതാഗതം സുഗമമാക്കാൻ പള്ളിവക മതിൽ പരപ്രേരണകൂടാതെ സമൂഹനന്മയ്ക്കായി പൊളിച്ച് വീതികൂട്ടുന്നതിനുള്ള പ്രമാണം സർക്കാരിന് വേണ്ടി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പൊതുസമ്മേളനത്തിൽ വച്ച് ഏറ്റുവാങ്ങും.

മലങ്കര ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി റവ. ഫാ. ഡോ. എം.ഒ.ജോൺ, ഹൈബി ഈഡൻ എംപി, കെ. ബാബു എംഎൽഎ, മുൻ എംഎൽഎ, എം സ്വരാജ്, കണ്ടനാട് വെസ്റ്റ് ഭദ്രാസനം ട്രസ്റ്റി റവ.ഫാ.സി.എം കുര്യാക്കോസ്, ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ജയചന്ദ്രൻ, വാർഡ് മെമ്പർ ബിനു ജോഷി, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സ്വാഗതസംഘം ജനറൽ കൺവീനർ വി.കെ. വർഗ്ഗീസ് വൈശ്യംപറമ്പിൽ, ഇന്ത്യൻ ക്രിസ്ത്യൻ മൂവ്മെന്റ് മാനേജിംഗ് ട്രസ്റ്റി അഡ്വ. കെ.വി. സാബു കാറ്റാടിയിൽ എന്നിവർ ആശംസ നേരും.

തുടർന്ന് സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കായുമായ മോറാൻ മോർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ സംസാരിയ്ക്കും. പൊതുസമ്മേളനത്തിന് കണ്ടനാട് മർത്തമറിയം പള്ളി സഹവികാരി റവ. ഫാ. ജോൺസ് മാത്യൂ നന്ദി പ്രകാശിപ്പിയ്ക്കും.

കണ്ടനാട് മർത്തമറിയം ഓർത്തഡോക്സ് കത്തീഡ്രലിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ വെരി. റവ. ഐസക് മട്ടമ്മേൽ കോർ എപ്പിസ്കോപ്പയെ കൂടാതെ റവ.ഫാ.ജോൺസ് മാത്യൂ ഐക്കരകുന്നേൽ, ടി.ജെ.പോൾ പുല്യാട്ട് തുകലൻ, അഡ്വ.കെ.വി.സാബു കാറ്റാടിയിൽ, ബാബു കാലാപ്പള്ളിൽ, പോൾ ജോർജ്ജ് ഞാളിയത്ത് തുടങ്ങിയവർ പങ്കെടുത്തു.

kochi news
Advertisment