സിവിൽ സർവ്വീസ് അഴിമതി രഹിതവും കാര്യക്ഷമവുമാക്കുക; എന്‍ജിഒ യൂണിയൻ മുളന്തുരുത്തി യൂണിറ്റ് സമ്മേളനം ചേർന്നു

New Update

publive-image

Advertisment

എന്‍ജിഒ യൂണിയൻ മുളന്തുരുത്തി യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം പി.പി സുനിൽ ഉദ്ഘാടനം ചെയ്യുന്നു

മുളന്തുരുത്തി: സിവിൽ സർവ്വീസ് അഴിമതി രഹിതവും കാര്യക്ഷമവുമാക്കണമെന്ന് എന്‍ജിഒ യൂണിയൻ മുളന്തുരുത്തി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മുളന്തുരുത്തി ഗവ. ഹൈസ്കൂൾ ഹാളിൽ ചേർന്ന സമ്മേളനം യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം പി.പി സുനിൽ ഉദ്ഘാടനം ചെയ്തു. ‍

യൂണിറ്റ് ജോയിൻ്റ് കൺവീനർ സുമ ബാബു അദ്ധ്യക്ഷയായി. കൺവീനർ സുനിൽ കെ.എം റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ കമ്മറ്റിയംഗം രാകേഷ് അഭിവാദ്യം ചെയ്തു. ഇംതിയാസ് നന്ദി പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം ആനന്ദ ശൈലേശൻ, ജില്ലാ കമ്മറ്റിയംഗം രതീഷ്, എന്നിവർ സംബന്ധിച്ചു. ഭാരവാഹികൾ - കൺവീനർ സുനിൽ കെ.എം, ജോയിൻ്റ് കൺവീനർ സുമ ബാബു.

Advertisment