Advertisment

20 രൂപയ്ക്ക് ഊണ് കാഞ്ഞിരമറ്റത്തും ! ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന്റെ വിപുലീകരിച്ച ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു

New Update

publive-image

ആമ്പല്ലൂര്‍: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന്റെ വിപുലീകരിച്ച ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. കാഞ്ഞിരമറ്റം അഗ്രോമാർട്ടിലാണ് ആരംഭിച്ചിട്ടുള്ളത്. വിപുലീകരിച്ച ഹോട്ടലിന്റെ ഉദ്ഘാടനം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിജു തോമസ് നിർവഹിച്ചു.

പ്രസ്തുത ചടങ്ങിൽ പഞ്ചായത്ത്‌ സെക്രട്ടറി സമീന ബി,വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബിനു പുത്തേത്മ്യാലിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബഷീർ മദനി, വൈസ് പ്രസിഡന്റ്‌ ജയശ്രീ പതമാകരൻ , മറ്റു പഞ്ചായത്ത്‌ മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ മാരായ ബിന്ദുസജീവ്, ജലജ മോഹനൻ, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ബാബു തുടങ്ങിയവർ പങ്കെടുത്തു. ധനം കുടുംബശ്രീ ഹോട്ടൽ അംഗം ലിസി നന്ദി രേഖപ്പെടുത്തി

kochi news
Advertisment