സംസ്ഥാന റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 4 ഗോൾഡ് മെഡലോടെ ദേശീയ ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടി അഭിമാനതാരമായി അബ്‌ന...

New Update

publive-image

Advertisment

ആമ്പല്ലൂര്‍: കോഴിക്കോട് നടന്ന സംസ്ഥാന റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ല ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ മാമ്പുഴ സ്വദേശിനികുമാരി അബ്‌ന 4 ഗോൾഡ് മെഡലോടെ ദേശീയ ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടി അഭിമാനതാരമായി. പുത്തൻകാവ് കെ.പി.എം എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥിനിയാണ്.

കീച്ചേരി അമ്പിളി നിവാസിൽ താമസിക്കുന്ന പിറവം ഫയർഫോഴ്സ് ജീവനക്കാരൻ അജയ് കുമാറും, അദ്ധ്യാപികയായ ബിനുവും ആണ് മാതാപിതാക്കൾ. സഹോദരൻ ഇന്ദ്രജിത്ത് പി.ജി.വിദ്യാർത്ഥിയാണ്. ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് അബ്‌ന.

publive-image

ദേശീയ ചാമ്പ്യൻഷിപ്പിൽ വിജയം കൈവരിക്കാൻ നാട് മുഴുവൻ പ്രാർത്ഥിക്കണമെന്നാണ് വിനയത്തോടെ അബ്‌ന ആവശ്യപ്പെടുന്നത്. ഈ നേട്ടം നമ്മുടെ നാടിന് സ്വന്തം. ആമ്പല്ലൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനു പുത്തേത്തു മ്യാലിലിൻ്റെ നേതൃത്വത്തിൽ ജേതാവിനെ വീട്ടിലെത്തി ആദരിച്ചു. സി.ആർ ദിലീപ് കുമാർ, എം.എസ് ഹമീദ് കുട്ടി, ലീലാ ഗോപാലൻ, സാബു മലയിൽ എന്നിവർ സന്നിഹിതരായിരുന്നു.

Advertisment