തൃപ്പൂണിത്തുറ സൗത്ത് ലയൺസ് ക്ലബ് നിർധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ടാബ് വിതരണം ചെയ്തു

New Update

publive-image

Advertisment

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ സൗത്ത് ലയൺസ് ക്ലബ് നിർധനരായ 5 വിദ്യാർത്ഥികൾക്ക് നൽകിയ ലെനോവയുടെ ടാബ്, മുൻസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ്‌ വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ ലയൺസ് ക്ലബ് തൃപ്പൂണിത്തുറ സൗത്ത് പ്രസിഡന്റ് ലയൺ സനിൽ പൈങ്ങാടാൻ അധ്യക്ഷത വഹിച്ചു.

റീജിയണൽ കോർഡിനേറ്റർ ലയൺ ജെയിംസ് അറക്കൽ, റീജിയണൽ സെക്രട്ടറി ലയൺ സുകുമാര മേനോൻ, ക്ലബ്ബ് സെക്രട്ടറി ലയൺ വിമൽ വിജയൻ, ട്രഷറർ ലയൺ വിശാഖ് ടിവി കൂടാതെ മറ്റ് നിരവധി ലയൺ മെംബേർസും ചടങ്ങില്‍ സംബന്ധിച്ചു.

Advertisment