New Update
Advertisment
മുളന്തുരുത്തി: തുരുത്തിക്കര അഗ്രിക്കൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് സൺറൈസ് ഹോസ്പിറ്റലും, രസായന ആയുർവേദ സെന്ററും ചേർന്ന് നടത്തുന്ന മൾട്ടി സ്പെഷ്യാലിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് ഡിസംബർ 4 ന് നടക്കും.
തുരുത്തിക്കര ഓലിക്കൽ ഹാളിൽ രാവിലെ 9 മുതൽ 1 മണി വരെയാണ് ക്യാമ്പ്. സൗജന്യ നിരക്കിലുള്ള ശസ്ത്രക്രിയകളും, കോവിഡാനന്തര ആയുർവ്വേദ സംരക്ഷണത്തിനുള്ള മരുന്നുകൾ സൗജന്യമായും നൽകുന്നുണ്ട്.
ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് ചികിത്സക്ക് അവസരമുള്ളത്. രജിസ്ട്രേഷന് ബന്ധപ്പെടുക - 8848 205512, 9961302350, 7559954632.