കെഎഎസ് നേടിയ കെ.കെ സുബൈറിനെ 'നശാ മുക്ത് ഭാരത് അഭിയാന്‍' ടീം ആദരിച്ചു

New Update

publive-image

കൊച്ചി: കെഎഎസ് നേടിയ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.കെ.സുബൈറിനെ 'നശാ മുക്ത് ഭാരത് അഭിയാന്‍' ടീം ആദരിച്ചു. കേന്ദ്ര സാമൂഹ്യ നീതി ശാസ്തീകരണ മന്ത്രാലയം നടപ്പാക്കിയ 'നശാ മുക്ത് ഭാരത് അഭിയാന്‍' (ലഹരി വിമുക്ത ഭാരതം) എന്ന പ്രോഗ്രാമിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ച മാസ്റ്റര്‍ വൊളന്‍റിയേഴ്സിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ യോഗത്തില്‍ വിതരണം ചെയ്തു.

Advertisment

2021 ജൂണ്‍ 23 മുതല്‍ ഓഗസ്റ്റ് 15 വരെയാണ് ജില്ലാ സാമൂഹ്യ നീതി വകുപ്പിന്‍റെ നേതൃത്വത്തില്‍ 'നശാ മുക്ത് ഭാരത് അഭിയാന്‍' എന്ന ലഹരി വിരുദ്ധ പ്രോഗ്രാം എറണാകുളം ജില്ലയില്‍ നടത്തിയത്.

publive-image

ചടങ്ങില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ ഫ്രാന്‍സിസ് മൂത്തേടന്‍, ഡോ.കെ.ആര്‍.അനീഷ്, എം.വി.സ്മിത, അഡ്വ.ചാര്‍ളിപോള്‍, മഹിത വിപിനചന്ദ്രന്‍, അഡ്വ. ടീന ചെറിയാന്‍, അമല്‍ റോയ്, ജോജോ മാത്യു, അഫ്ര ഷാജഹാന്‍, എം.എസ്. അഖില, നയന വിജയന്‍, ഐ.പി.കൃഷ്ണകുമാര്‍, റിയ മേരി, എം.പി.ജിജോ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment