/sathyam/media/post_attachments/nEW3VL1fXK63iAFL4INr.jpg)
കൂത്താട്ടുകുളം:എംസി റോഡിൽ കൂത്താട്ടുകുളം പുതുവേലി മാർ കുര്യാക്കോസ് കോളേജിന് സമീപം അരിവ വളവിൽ ലോറിയിൽ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. തൃശൂർ ടൗൺ അഞ്ചേരി ഒല്ലൂർ മേലേടത്ത് ബ്രൂക്കിന്റെ മകൻ നോയൽ (21) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് തൃശ്ശൂർ തൃക്കൂർ മുളങ്ങാട്ട് പറമ്പിൽ ശശിയുടെ മകൻ ശരത്തിനെ 21 പരിക്കുകളോടെ കൂത്താട്ടുകുളത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരത്തിൻറെ പരിക്ക് ഗുരുതരമല്ല.
/sathyam/media/post_attachments/Mt5VHVqbgnpE1qZ1dKqq.jpg)
തൃശ്ശൂർ കാർമൽ കോളേജിലെ മൂന്നാംവർഷ വിദ്യാർഥികളാണ് ഇരുവരും. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു ഇരുവരും. പുതുവേലി അരുവ വളവിൽ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ നാഷണൽ പെർമിറ്റ് ലോറിയിൽ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
ബൈക്ക് ലോറിയിലിടിച്ച ഉടനെ നോയൽ ലോറിക്കടിയിൽ പെടുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ നോയൽ മരിച്ചു. രാമപുരം പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തിയിരുന്നു. നോയലിന്റെ മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us