/sathyam/media/post_attachments/J5DljAtVyxeuiqp6f3EX.jpg)
കൂത്താട്ടുകുളം: മദ്ധ്യവേനലവധിക്കാലത്ത് കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ആയിരം സുന്ദരയാത്രകൾക്ക് കൂത്താട്ടുകുളത്ത് തുടക്കമായി. ബലൂണുകളും റിബണും കൊണ്ട് അലങ്കരിച്ച് കൂത്താട്ടുകുളത്തു നിന്ന് ആരംഭിച്ച ഇടുക്കി ഡാം, അഞ്ചുരുളി, വാഗമൺ സർവിസിന്റെ ഉദ്ഘാടനം പിറവം എംഎല്‍എ അഡ്വ: അനൂപ് ജേക്കബ് നിർവഹിച്ചു.
ആദ്യ യാത്രയിൽ 50 പേർ പങ്കാളികൾ ആയി. അരീക്കര, പാലക്കുഴ, കിഴകൊമ്പ് പ്രദേശവാസികൾ ആണ് ആദ്യ യാത്രയിൽ പങ്കാളികൾ ആയത്. എടിഒ സുധിൽ പ്രഭാനന്ദലാൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺട്രോളിംങ് ഇൻസ്പെക്ടർ ബി.എസ് അനിൽ കുമാർ സ്വാഗതവും ടൂറിസം സെൽ കോ-ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം കൃതഞ്ജതയും രേഖപ്പെടുത്തി.
/sathyam/media/post_attachments/JPFNdw8vwRJDEUhsfed7.jpg)
എല്ലാ ഞായറാഴ്ചകളിലും രാവിലെ 6 മണിക്ക് ആരംഭിച്ച് വൈകിട്ട് 8 മണിക്ക് തിരിച്ചു വരുന്ന രീതിയിലാണ് ക്രമീകരണം. മൂന്ന് ജില്ലകളുടെ സംഗമ സ്‌ഥാനമായ കൂത്താട്ടുകുളത്തിന്റെ സമീപ പഞ്ചായത്തിലെ ജനങ്ങൾക്ക് പ്രയോജന കരമാകുന്ന രീതിയിലാണ് ക്രമീകരണം.
വെളിയന്നൂർ, ഉഴവൂർ, രാമപുരം, കുറവിലങ്ങാട്, ഇലഞ്ഞി, തിരുമാറാടി, പാമ്പാക്കുട, പാലക്കുഴ, പുറപ്പുഴ പഞ്ചായത്തിലെ ജനങ്ങൾക്ക് കുട്ടികളുമൊത്ത് വേനൽക്കാല യാത്ര നടത്തുന്നതിന് ഈ സർവീസ് ഗുണകരമാകും. ബുക്കിംഗിനും വിശദവിവരങ്ങൾക്കും 944722 3212 എന്ന നമ്പരിൽ ബന്ധപ്പെടണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us