Advertisment

മദ്യം വരുത്തുന്ന നഷ്ടക്കണക്കെടുക്കാൻ കമ്മീഷനെ നിയോഗിക്കണം -കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

മർത്തോമ്മാ സഭ ലഹരി മോചന സമിതി കോട്ടയം - കൊച്ചി ഭദ്രാസന പരിശീലനക്കളരി കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാ വക്താവ് അഡ്വ ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു. റവ എബ്രഹാം മാത്യു, റവ. അജു എബ്രഹാം, റവ ഡോ സാബു ഫിലിപ്പ്, റവ. കെ പി സാബു, തോമസ് പി വർഗീസ്, അലക്സ് പി. ജോർജ്, കുരുവിള മാത്യൂസ് എന്നിവർ വേദിയില്‍

കൊച്ചി: മദ്യം റവന്യു വരുമാനം കൂട്ടുമെന്ന് പറയുന്നവർ മദ്യം വരുത്തുന്ന നഷ്ടത്തിന്റെ കണക്കെടുക്കാൻ ഒരു കമ്മീഷനെ നിയോഗിക്കാൻ തയ്യാറാവണമെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ പറഞ്ഞു. മലങ്കര മാർത്തോമ്മാ സുറിയാനി സഭ ലഹരി മോചന സമിതി കോട്ടയം - കൊച്ചി ഭദ്രാസന പരിശീലനക്കളരി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും ഘട്ടംഘട്ടമായി കുറച്ചു കൊണ്ടുവരുമെന്ന് പറഞ്ഞവർ ഘട്ടം ഘട്ടമായി മദ്യ വ്യാപനം നടത്തുകയാണ്. " ലഹരിമുക്തനവകേരളമല്ല ലഹരിയാസക്തനവകേരള"മാണ് സർക്കാർ സൃഷ്ടിക്കുന്നത്. മദ്യത്തിൽ നിന്നുള്ള വരുമാനത്തേക്കാൾ ഏറെ തുക മദ്യം മൂലമുള്ള കെടുതികളെ നേരിടാൻ സർക്കാരിന് ചിലവാകുന്നുണ്ട്.

മദ്യ ലഭ്യത കുറച്ചു കൊണ്ട് വന്ന് മദ്യക്കെടുതികളിൽ നിന്ന് ജനത്തെ രക്ഷിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ചാർളി പോൾ തുടർന്നു പറഞ്ഞു. പാലാരിവട്ടം ഷാരോൺ മാർത്തോമ പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ മോചന ഡയറക്ടർ റവ കെ.പി. സാബു അധ്യക്ഷനായിരുന്നു.

റവ ഡോ. സാബു ഫിലിപ്പ്, റവ എബ്രഹാം മാത്യു, റവ അജു എബ്രഹാം, കുരുവിള മാത്യൂസ്, തോമസ് പി വർഗീസ് , അലക്സ് പി ജോർജ് , രാജൻ വി കുര്യൻ ഡോ നിജി സി ഐ,എന്നിവർ പ്രസംഗിച്ചു.

Advertisment