/sathyam/media/post_attachments/NuEsdMAAebkmSMdQEtP7.jpeg)
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിധിയിൽ കോൺഗ്രസിന് അമിതമായി ആഹ്ളാദിക്കാൻ മാത്രമൊന്നുമില്ലന്നും യഥാർത്ഥത്തിൽ കോൺഗ്രസ് അല്ല വിജയിച്ചതെന്നും പി.ടിക്ക് തൃക്കാക്കര നൽകിയ ആദരവാണ് ഉമാ തോമസിന് ലഭിച്ച ഭൂരിപക്ഷമെന്നും കേരള കോൺഗ്രസ് (ബി) സംസ്ഥാന കമ്മിറ്റി അംഗവും തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ്റുമായ വി.ടി വിനീത് പറഞ്ഞു. കേരള കോൺഗ്രസ് (ബി) പാലാരിവട്ടം മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിൽ ആവേശ്വജ്വലമായ പ്രചരണപ്രവർത്തനങ്ങളാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിൽ നടന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യം മണ്ഡലത്തിലെ പ്രവർത്തകർക്ക് ആന്മവിശ്വാസവും ആവേശവും ഊർജവും നൽകി.
മണ്ഡലത്തിൽ കോൺഗ്രസിന് ശക്തരായ നേതാക്കളുണ്ടായിട്ടും അവരുടെ ഉറച്ച കോട്ടയായിട്ടും ഉമതോമസിനെ മൽസരിപ്പിച്ചതിനു പിന്നിൽ കോൺഗ്രസിന് മണ്ഡലം നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ടായിരുന്നെന്നും തൃക്കാക്കരയിൽ കെ-റെയിൽ വിഷയമായില്ലായെന്നും യോഗം വിലയിരുത്തി.
ട്വന്റി ട്വന്‍റിയുടെയും ബിജെപിയുടെയും വോട്ടുകൾ എൽഡിഎഫ് ജയിക്കാതിരിക്കാൻ മറിച്ചുകൊടുത്തെന്നും വി.ടി വിനീത് ആരോപിച്ചു. ആന്റണി വർഗീസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പി.എസ് പ്രജോഷ്, ബിജു ഫ്രാൻസിസ്, സരള സുരേന്ദ്രൻ, സോന മാധവ്, മൻസൂർ അലി എന്നിവർ സംസാരിച്ചു.