പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 'തേൻ വരിക്ക' ടെലി ഫിലിം പ്രകാശനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നിർമ്മിച്ച തേൻ വരിക്ക എന്ന ടെലി ഫിലിം കൂവപ്പടി ഗണപതി വിലാസം ഹൈസ്ക്കൂൾ മാനേജർ അഡ്വ എൻ നടരാജൻ, ട്രെയ്നറായ അഡ്വ ചാർളി പോളിന് നല്കി പ്രകാശനം ചെയ്യുന്നു

പെരുമ്പാവൂർ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 'തേൻ വരിക്ക' എന്ന ടെലി ഫിലിം കൂവപ്പടി ഗണപതി വിലാസം സ്ക്കൂൾ മാനേജർ അഡ്വ എൻ നടരാജൻ, ട്രെയ്നറായ അഡ്വ ചാർളി പോളിന് നല്കി പ്രകാശനം ചെയ്തു.

തേൻ വരിക്ക എന്ന പാഠഭാഗം ഹൈസ്ക്കൂൾ അധ്യാപികയായ കെ.ബി നീ തു സംവിധാനം ചെയ്ത് അവതരിപ്പിക്കുകയായിരുന്നു. ഗണപതി വിലാസം ഹൈസ്ക്കൂൾ വിദ്യാർത്ഥികളാണ് ടെലി ഫിലിമിൽ അഭിനയിച്ചിരിക്കുന്നത്.

പ്രകാശന ചടങ്ങിൽ ഹെഡ് മാസ്റ്റർ ബിജു പോൾ അധ്യക്ഷനായിരുന്നു. പി.ടി.എ പ്രസിഡന്റ് പി.കെ ജെയ്സൺ, അഡ്വ. സ്റ്റെർവിൻ സേവ്യർ , എസ്.ബിന്ദു എന്നിവർ പ്രസംഗിച്ചു.

Advertisment