ബിഎംഡബ്ല്യു ഇന്ത്യ പ്രീ-മൺസൂൺ സർവീസ് കാമ്പെയ്‌ൻ ആരംഭിക്കുന്നു

New Update

publive-image

Advertisment

കൊച്ചി: ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ തങ്ങളുടെ ഡീലർ നെറ്റ്‌വർക്കിലുടനീളം ബിഎംഡബ്ല്യു, മിനി വാഹനങ്ങൾക്കായി പ്രീ-മൺസൂൺ സർവീസ് കാമ്പെയ്‌ൻ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഈ പ്രത്യേക സേവന സംരംഭം വരാൻ പോകുന്ന മഴക്കാലത്തേക്കുള്ള കാറിന്റെ പൂർണ്ണ സന്നദ്ധത ഉറപ്പാക്കും.

ബിഎംഡബ്ല്യു പ്രീ-മൺസൂൺ സർവീസ് ക്യാമ്പ്, ഫലപ്രദമായ വെഹിക്കിൾ മാനേജ്‌മെന്റ്, സമയബന്ധിതമായ അറ്റകുറ്റപ്പണികൾ, ബിഎംഡബ്ല്യു, മിനി വാഹനങ്ങളെക്കുറിച്ചുള്ള മൊത്തത്തിലുള്ള ധാരണ എന്നിവയെക്കുറിച്ചുള്ള ഉപയോഗപ്രദമായ വിവരങ്ങളും ടിപ്സും വാഗ്ദാനം ചെയ്യുന്നതിനായി രൂപപ്പെടുത്തിയതാണ്.

ഈ പ്രോഗ്രാം സമഗ്രമായ ഒരു വാഹന പരിശോധന നൽകുന്നു. കൂടാതെ ആവശ്യമെങ്കിൽ ഒരു പ്രാഥമിക കണ്ടീഷൻ ബേസ്ഡ് സർവീസും നൽകും. ഇത് കാർ മികച്ച അവസ്ഥയിലാണെന്ന് ഉറപ്പാക്കുന്നു.

അംഗീകൃത സാങ്കേതിക വിദഗ്ദ്ധരാണ് സർവീസ് നടത്തുന്നത്. മുൻകൂർ അപ്പോയിന്റ്മെന്റുകൾ വർക്ക്ഷോപ്പിൽ ബുക്ക് ചെയ്യാം. ഡീലർമാരിൽ നിന്ന് പ്രത്യേക പ്രമോഷനുകളും ഓഫറുകളും ലഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് അവരുടെ വിശദാംശങ്ങൾ പരിശോധിക്കാനും അപ്‌ഡേറ്റ് ചെയ്യാനും കഴിയും.

ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ സമഗ്രമായ വിൽപ്പനാനന്തര കാമ്പെയ്‌നിന്റെ ഭാഗമായി, മഴക്കാലത്ത് കനത്ത വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള നഗരങ്ങളിൽ പ്രീ- മൺസൂൺ സർവീസിന് പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

സർട്ടിഫൈഡ് ടെക്‌നീഷ്യൻമാരുടെയും സർവീസ് അഡ്വൈസർമാരുടെയും ഒരു ടാസ്‌ക് ഫോഴ്‌സ് ഉടനടി പിന്തുണ നൽകും. വെള്ളപ്പൊക്കത്തിൽ പെട്ട വാഹനങ്ങൾ തിരികെ നിരത്തിലിറക്കാൻ വിവിധ സർവീസ് പോയിന്റുകളിൽ ഇവരെ വിന്യസിക്കും. വേഗത്തിൽ ജോലി പൂർത്തീകരിക്കുന്നതിനായി സ്‌പെയർ പാർട്‌സുകൾക്ക് ഓർഡർ നൽകുന്നതിന് മുൻഗണന നൽകും.

ഒരു ബിഎംഡബ്ല്യു അല്ലെങ്കിൽ മിനി എപ്പോഴും പ്രവർത്തനസജ്ജമാണെന്ന് ഉറപ്പാക്കാൻ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ രാജ്യത്തുടനീളം ആനുകാലിക സർവീസ് കാമ്പെയ്‌നുകൾ പതിവായി
നടത്തുന്നു. 'ബിഎംഡബ്ല്യു ജോയ് റിവാർഡ്സ്' കാമ്പെയ്‌നുകൾക്ക് കീഴിൽ 5 വർഷത്തിലധികം
പഴക്കമുള്ള കാറുകൾക്ക് 30% വരെ കിഴിവ് ലഭിക്കും. ഓഫറിന്റെ വിശദാംശങ്ങളും
മറ്റ് വാഹന പരിശോധനകളും സർവീസ് ക്യാമ്പുകളിൽ ലഭ്യമാകും.

കനത്ത മഴയിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും വാഹനമോടിക്കുമ്പോൾ ജാഗ്രത
പാലിക്കണമെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ തങ്ങളുടെ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു.
എഞ്ചിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ നിന്നുപോയ വാഹനത്തിന്റെ
എഞ്ചിൻ റി-സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുതെന്ന് ഉപഭോക്താക്കളോട് നിർദ്ദേശിക്കുന്നു.
ദുരിതബാധിതരായ ഉപഭോക്താക്കൾക്ക് സഹായത്തിന് ബിഎംഡബ്ല്യു/ മിനി റോഡ്സൈഡ്
അസിസ്റ്റൻസിനെ 18001032211 എന്ന നമ്പറിലോ 18001022269 എന്ന നമ്പറിൽ കസ്റ്റമർ ഇന്ററാക്ഷൻ സെന്ററിലോ വിളിക്കാവുന്നതാണ്.

Advertisment