Advertisment

ക്രോണിക് പെയിൻ മാനേജ്മെന്റ് ശിൽപശാല ആസ്റ്റര്‍ മെഡ്‌സിറ്റിയിൽ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: പതിനാലാമത് സൗത്ത് ഏഷ്യൻ അസോസിയേഷൻ ഓഫ് അനസ്തേഷ്യോളജിസ്റ്റ് കോൺഫറൻസ് 2022 ന്റെ ഭാഗമായി ബേസിക്സ് ആൻഡ് ഹാൻഡ്സ് ഓൺ ട്രെയിനിംഗ് ഇൻ ക്രോണിക് പെയിൻ മാനേജ്മെന്റ് ശിൽപശാല ആസ്റ്റർ മെഡ്‌സിറ്റിയിൽ.

ഐ.എസ്.എ യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിസ്റ്റ് കേരളത്തിലെ കൊച്ചി ചാപ്റ്ററുമായി ചേർന്ന് സാർക്ക് രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാർക്കായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.

ആഗസ്റ്റ് പതിനൊന്നിന് ആസ്റ്റർ മെഡ്‌സിറ്റിയിൽ നടക്കുന്ന ഏക ദിന ശിൽപശാലയിൽ വിട്ടുമാറാത്ത വേദനകൾ എങ്ങനെ ഇല്ലാതാക്കാം എന്നതും, പ്രാഥമിക രീതി മുതൽ ആധുനിക രീതിയായ, അൾട്രാസൗണ്ട് ഇമേജ് ഗൈഡൻസ്, തോൾ, കഴുത്ത്, പുറം, കാൽമുട്ട്, ജോയിന്റ് എന്നിവയിലെ വേദനയ്ക്കുളള കൂൾഡ് ആർ എഫ് എ പോലുള്ള പെയിൻ മാനേജ്മെന്റ് നടപടിക്രമങ്ങളെ പറ്റിയും പരിശീലനം നൽകും. ആസ്റ്റർ മെഡ്‌സിറ്റി പെയിൻ ആൻഡ് പാലിയേറ്റീവ് മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. രാം കുമാർ പി. ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.

ആസ്റ്റർ മിംസ് പെയിൽ ഫിസിഷ്യനായ ഡോ. നിഷാദ് പി.കെ , ഡോ. ടിഷാ ആൻ ബാബു എറണാകുളം, ഡോ.ഉണ്ണികൃഷ്ണൻ, ഡോ. വിനീത ജി. ഗോപാൽ തിരുവനന്തപുരം, ഡോ. മുരളീധരൻ കോട്ടയം, ഡോ. ആഷിഷ് കാർത്തിക്, ഡോ. ബിജോയി ചിറയത്ത് തൃശ്ശൂർ എന്നിവരും ക്ലാസ്സുകൾ നയിക്കും.

Advertisment