30
Friday September 2022
എറണാകുളം

ബി ഫസ്റ്റ്; അത്യാഹിതവേളകൾ ക്രിയാത്മകമായി കൈകാര്യം ചെയ്യാൻ, പരിശീലന പരിപാടിയുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, August 11, 2022

എറണാകുളം ഡെപ്യൂട്ടികളക്ടർ ഉഷ ബിന്ദു മോൾ കെ (ജില്ലാ ദുരന്ത നിവാരണ അതോറിറ്റി) ബി ഫസ്റ്റ് ബോധവൽകരണ പരിപാടിയുടെ ഉദ്ഘാടന കർമം നിർവ്വവിക്കുന്നു. സെന്റ് സേവ്യേഴ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ്, ആസ്റ്റര്‍ മെഡ്സിറ്റി മെഡിക്കൽ അഫെയർസ് ഡയറക്ടർ ഡോ. ടി.ആർ ജോൺ, എറണാകുളം ജില്ല ദുരന്ത നിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ,ആസ്റ്റർ മെഡ്സിറ്റി എമർജൻസി വിഭാഗം മേധാവി ഡോ. ജോൺസൺ വർഗീസ്, സെന്റ് സേവ്യേഴ്സ് കോളേജ് എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ. നിനു റോസ് എന്നിവർ സമീപം

കൊച്ചി: നമുക്ക് ചുറ്റും സംഭവിക്കാവുന്ന അത്യാഹിത സന്ദർഭങ്ങളെ കൃത്യമായി മനസ്സിലാക്കി അപകടത്തിൽപെടുന്നവരുടെ ജീവൻ രക്ഷിക്കുന്നതിനുള്ള ജീവൻരക്ഷാ പരിശീലനം ഉറപ്പാക്കുന്ന പദ്ധതിയാണ് ബി.ഫസ്റ്റ്. അത്യാഹിതവേളകൾ മനസാന്നിദ്ധ്യത്തോടെ കൈകാര്യം ചെയ്യാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ബി.ഫസ്റ്റ്റിന്റെ ലക്ഷ്യം.

ആലുവ സെന്റ് സേവ്യേഴ്സ് കോളേജിലാണ് “ബി ഫസ്റ്റ്” എന്ന ബോധവത്കരണ പരിപാടിക്ക് തുടക്കം കുറിച്ചത്. എറണാകുളം ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ. കെ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ എമർജൻസി വിഭാഗം മേധാവി ഡോ. ജോൺസൺ വർഗീസ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ആസ്റ്റര്‍ മെഡ്‌സിറ്റി മെഡിക്കൽ അഫെയർസ് ഡയറക്ടർ ഡോ. ടി.ആർ ജോൺ, എറണാകുളം ജില്ല ദുരന്ത നിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ, സെന്റ് സേവ്യേഴ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

ബോധവൽകരണ പരിപാടിയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ഇതോടൊപ്പം ശ്രദ്ധ ആകർഷിച്ചു.

ഒരാളുടെ ജീവൻ രക്ഷിക്കുക എന്നതിനേക്കാൾ മഹത്വരമായ കാര്യം മറ്റൊന്നില്ല. നമ്മുടെ കൺമുൻപിൽ ഒരാൾ ജീവനു വേണ്ടി കേഴുംമ്പോൾ ആത്യാവശ്യമായി നാം അറിഞ്ഞിരിക്കേണ്ട ചില ജീവൻ രക്ഷ മാർഗങ്ങൾ ഉണ്ട്, അതിന് ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആസ്റ്റർ മെഡ്‌സിറ്റി നേതൃത്വം നൽകുന്ന ബി.ഫസ്റ്റ് എന്ന ബോധവത്കരണ പരിപാടിയിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് എന്നും, വരും ദിവസങ്ങളിൽ ഇത് കൂടുതൽ പേരിലേക്ക് എത്താൻ സാധിക്കട്ടെ എന്നും ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ കെ പറഞ്ഞു.

അപ്രതീക്ഷിതമായി നമ്മുടെ കണ്മുന്നിൽ ഒരാൾ കുഴഞ്ഞു വീഴുന്നത് കണ്ടാൽ, ചുറ്റും നിൽക്കുന്നവർക്ക് എന്ത് ചെയ്യണമെന്ന് അറിയാത്തത് കൊണ്ട് മാത്രം ഒരുപാട് ജീവനുകൾ നഷ്ടമാകുന്നുണ്ട്. നാളെ ചിലപ്പോൾ അത് നമ്മളിൽ ആരുമാകാം. എന്നാൽ കൃത്യസമയത്ത് ആർക്കും ചെയ്യാവുന്ന ചില പൊടിക്കൈകൾ അറിഞ്ഞിരുന്നാൽ ആ വിലപ്പെട്ട ജീവൻ നമുക്ക് രക്ഷിക്കാൻ കഴിയും. ലളിതമായ ഈ ജീവൻരക്ഷാ മാർഗങ്ങളാണ് ഡോ. ജോൺസൺ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി കൊടുത്തത്.

നമ്മുടെ കണ്മുന്നിൽ ഒരാൾ കുഴഞ്ഞു വീഴുന്നത് കണ്ടാൽ പതറി നിൽക്കാതെ എത്രയും വേഗം ആവശ്യമായ പ്രഥമ ശുശ്രൂഷ നൽകാൻ കഴിഞ്ഞാൽ ഒരുപാട് ജീവനുകൾ രക്ഷിക്കാൻ കഴിയുമെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി മെഡിക്കൽ അഫയേഴസ് ഡയറക്ടർ ഡോ.ടി ആർ ജോൺ പറഞ്ഞു. ഇത്തരം ജീവൻരക്ഷാ ഉപാധികൾ അറിഞ്ഞിരിക്കേണ്ടത് സ്വാതന്ത്ര്യ ദിനത്തിൽ എല്ലാവരും ഒരു കടമയായി ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൃദയ സംബന്ധമായ തകരാറുകൾ കൊണ്ടോ, രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞാലോ ഷുഗറിന്റെ അളവ് കൂടിയാലോ ആളുകൾ ഇങ്ങനെ അപ്രതീക്ഷിതമായി കുഴഞ്ഞു വീഴാം. അത് ശ്രദ്ധയിൽ പെട്ടാൽ ധൈര്യത്തോടെ അവരുടെ ജീവൻ രക്ഷിക്കാൻ ആദ്യം മുന്നിട്ടിറങ്ങാനുള്ള പ്രചോദനമാണ് വേണ്ടത്. പ്രഥമശുശ്രൂഷയെ കുറിച്ചുള്ള വ്യക്തമായ അറിവുണ്ടെങ്കിൽ മാത്രമേ നമുക്കതിന് കഴിയൂ.

ആദ്യ ഘട്ടത്തിൽ,എൻസിസി കേഡറ്റുകൾ, പോലീസുകാർ, ഓട്ടോറിക്ഷാ ഡ്രൈവർമാർ എന്നിവർക്കും ആസ്റ്റർ മെഡ്‌സിറ്റിയുടെ നേതൃത്വത്തിൽ ‘ബി ഫസ്റ്റ് ‘ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുക. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയിലൂടെ വിവിധ സാമൂഹികരംഗങ്ങളിലുള്ളവരിലേക്ക് ‘ബി ഫസ്റ്റ്’ എന്ന ആശയം എത്തിക്കുക എന്നതാണ് ലക്ഷ്യം.

എറണാകുളം ഡെപ്യൂട്ടികളക്ടർ ഉഷ ബിന്ദു മോൾ .കെ (ജില്ല ദുരന്ത നിവാരണ അതോറിറ്റി), സെന്റ് സേവ്യേഴ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ്, മെഡിക്കൽ അഫെയർസ് ഡയറക്ടർ ഡോ. ടി.ആർ ജോൺ ആസ്റ്റർ മെഡ്സിറ്റി, എറണാകുളം ജില്ല ദുരന്ത നിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ,എമർജൻസി വിഭാഗം മേധാവി ഡോ. ജോൺസൺ വർഗീസ് ആസ്റ്റർ മെഡ്സിറ്റി, സെന്റ് സേവ്യേഴ്സ് കോളേജ് എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ. നിനു റോസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു

More News

തിരുവനന്തപുരം: വിഴിഞ്ഞത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ യുവതിയെ പട്ടി കടിച്ചത് കണ്ടിട്ടും പ്രാഥമിക ചികിത്സ പോലും നൽകാതെ ആശുപത്രി ജീവനക്കാർ അകത്തേക്ക് കയറി പോയെന്ന് അപർണയുടെ അച്ഛൻ വാസവൻ . ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് ദുരനുഭവം നേരിട്ടത്. രാവിലെ ഏഴേകാലോടെയാണ് സംഭവം. വീടിനകത്തുവച്ച് പൂച്ചകടിച്ചതിന് രണ്ടാംഡോസ് വാക്സീൻ എടുക്കാൻ അച്ഛൻ വാസവന് ഒപ്പം എത്തിയതായിരുന്നു അപര്‍ണ. ഒപി പ്രവര്‍ത്തിക്കുന്ന ഡോക്ടറുടെ ഡ്യൂട്ടി മുറിയായ ഐപി ബ്ലോക്കിൽ എത്തി ആശുപത്രി അധികൃതരുമായി സംസാരിച്ചതിന് ശേഷം […]

ശിവകാർത്തികേയനെ നായകനാക്കി അനുദീപ് കെ.വി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രം പ്രിൻസ് ദീപാവലിക്ക് റിലീസ് ചെയ്യും. ഒക്‌ടോബർ 21ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ തമിഴ് ടൂറിസ്റ്റ് ഗൈഡിന്റെ വേഷമാണ് ശിവകാർത്തികേയന്. തമിഴിലും തെലുങ്കിലുമാണ് ചിത്രീകരിച്ചത്. യുക്രെയ്‌ൻ താരം മറിയ ഗ്യാബോഷ്‌കയാണ് നായിക. സത്യരാജ്, പ്രേംജി അമരൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ശ്രീവെങ്കിടേശ്വരൻ സിനിമാസാണ് നിർമ്മാണം. ജി.കെ.വിഷ്ണു ഛായാഗ്രഹണവും എസ്. തമൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. അതേസമയം, ഏറ്റവും അവസാനം റിലീസ് ചെയ്ത ശിവകാർത്തികേയൻ ചിത്രങ്ങളായ […]

ജീവിതത്തിന്റെ മൂന്നിലൊന്നു ഭാഗവും നാം ഉറങ്ങുകയാണ്. ഉറക്കത്തിന്റെ നാലിൽ ഒരു ഭാഗം സ്വപ്നങ്ങൾക്കായി ചെലവഴിക്കുന്നു. അതായത് 2022ൽ ജീവിക്കുന്ന ഒരു മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യമായ 73 വർഷത്തിൽ 6 വർഷം മാത്രമാണ് നമ്മൾ സ്വപ്നം കാണാൻ ഉപയോഗിക്കുന്നത്. എന്നാൽ ഒരു മനുഷ്യന്റെ ജീവിതത്തിൽ സുപ്രധാന പങ്കു നിർവഹിക്കുന്ന സ്വപ്നങ്ങളെക്കുറിച്ചും അവ എങ്ങനെ തലച്ചോറിൽ രൂപപ്പെടുന്നെന്നും തലച്ചോറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് സ്വപ്നങ്ങൾക്കുള്ള പങ്കിനെക്കുറിച്ചും വളരെ പരിമിതമായ അറിവ് മാത്രമേ നമുക്കുള്ളൂ. തലച്ചോറിന്റെ ആരോഗ്യസ്ഥിതി മനസിലാക്കാൻ സ്വപ്നങ്ങളിലൂടെ കഴിയുമെന്ന് പഠനങ്ങൾ […]

കൊച്ചി: മട്ടാഞ്ചേരിയിൽ ലക്ഷങ്ങൾ വിലവരുന്ന അരക്കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൂവപ്പാടം സ്വദേശി ശ്രീനിഷ് പിടിയിലായത്. ഇയാളുടെ കൈയ്യിൽ നിന്ന് 20,000 രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാനിയാണ് ശ്രീനിഷെന്ന് കൊച്ചി സിറ്റി പൊലീസ് പറയുന്നു. എറണാകുളത്ത് വ്യാപകമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം നടന്ന അറസ്റ്റുകളിൽ വ്യക്തമാവുന്നത്. കഴിഞ്ഞ ദിവസം ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസുകളിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയിരുന്നു. ബസ് കണ്ടക്ടർമാരായ പുളിഞ്ചോട് സ്വദേശി നിയാസ് , ഏലൂർ സ്വദേശി […]

ഡല്‍ഹി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നിയമനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായുള്ള എ.ബി. പ്രദീപ് കുമാറിന്‍റെ നിയമനത്തിനെതിരെയായിരുന്നു ഹർജി. ചെയർമാനായി പ്രദീപ് കുമാറിനെ നിയമിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നാരോപിച്ച് തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ. എസ്. ഗോവിന്ദൻ നായരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 23 അപേക്ഷകൾ ലഭിച്ചതിൽ ഹർജിക്കാരനടക്കം മതിയായ യോഗ്യതയുള്ള 17 പേരെ കണ്ടെത്തിയെങ്കിലും എട്ടുപേരെ മാത്രമാണ് ഇൻറർവ്യൂവിന് വിളിച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നു. മതിയായ യോഗ്യതയുള്ളവരെ ഇൻ്റർവ്യൂ നടത്താതെ ഒഴിവാക്കാൻ […]

പാൻ ഇന്ത്യൻ താരമായി തിളങ്ങുന്ന ദുൽഖർ സൽമാൻ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് വെബ് സീരിസ് ഗൺസ് ആൻഡ് ഗുലാബ്സ് ടീസർ എത്തി. ഫാമിലിമാൻ വെബ് സീരിസുകളുടെ സൃഷ്ടാക്കളായ രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന സീരിസ് നെറ്റ് ഫ്ളിക്സിലൂടെയാണ് റിലീസ്. ദുൽഖർ സൽമാൻ ,രാജ് കുമാർറാവു, ഗൗരവ് ആദർശ് എന്നിവരു‌ടെ മൂന്ന് പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് കോമഡി ത്രില്ലറാണ് ഗൺസ് ആൻഡ് ഗുലാബ്സ്.ടീസറിൽ ദുൽഖകർ തിളങ്ങുമ്പോൾ വൻ പ്രതീക്ഷ പുലർത്തുകയാണ് ആരാധകർ.

റിയാദ് : പ്രവാസി പ്രശ്നങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാര്യക്ഷമമായി ഇടപ്പെടുന്നില്ലെന്നും, പദ്ധതികൾ കേവലം പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങുകയാണെന്നും ബേപ്പൂർ മണ്ഡലം ഗ്ലോബൽ കെഎംസിസി ആരോപിച്ചു. സാധാരണക്കാരായ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്. തിരിച്ചു വന്ന പ്രവാസികൾ പലരും രൂക്ഷമായ പ്രതിസന്ധിയെയാണ് നേരിടുന്നത്. പ്രവാസി വിഷയങ്ങളിൽ കൂടുതൽ പഠനവും പരിഹാരവും കാണാൻ അധികൃതർ മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ചെയർമാൻ അബ്ദുൽ അസീസ് കറുത്തേടത്ത് ഉദ്‌ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ടും വരവ് […]

കൊച്ചി: ഒക്‌ടോബര്‍ 2 ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കെസിബിസി. ഞായറാഴ്ചയായതിനാൽ രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുന്നതിനാലും ആചാരാനുഷ്ഠാനങ്ങളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കെസിബിസി അറിയിച്ചു. ഒക്‌ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ വന്ന് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം മറ്റൊരു ദിവസം ആചരിച്ച് സര്‍ക്കാർ നിര്‍ദേശത്തോട് സഹകരിക്കണമെന്നും കെസിബിസി അറിയിച്ചു.

വർക്കല: അന്താരാഷ്ട്ര ടൂറിസം ദിനത്തിൽ വയോജനങ്ങൾക്ക് സൗജന്യ വിനോദ യാത്ര ഒരുക്കി സഹകരണ സ്ഥാപനമായ ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റിയും. കേരളത്തിലെ ഏറ്റവും വലിയ എൻ.ജി.ഒ.യും തോന്നയ്ക്കൽ സായിഗ്രാമവുമായി സഹകരിച്ച് ആണ് സായിഗ്രാമിലെ അന്തേവാസികളായ വയോജനങ്ങൾക്ക് യാത്ര ഒരുക്കിയത്. ഇവർക്കായി സമീപ മേഖലകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കാണ് അന്താരാഷ്ട്ര ടൂറിസം ദിനത്തിൽ സൗജന്യ യാത്ര ഒരുക്കിയത്. വർക്കല പാപനാശം ബീച്ചിൽ ഇവർക്കായി നാടൻ പാട്ടും കലാ വിരുന്നുകളും സംഘടിപ്പിച്ചിരുന്നു. കലാവിരുന്നിനു പ്രശസ്ത നാടൻ പാട്ട് […]

error: Content is protected !!