അച്ഛനും മകളും ഒരേ സമയം എൻറോള്‍ ചെയ്തു. ഇത് നിശ്ചയദാർഢ്യത്തിൻ്റെ വിജയം...

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: കീച്ചേരി സർവീസ് സഹകരണ ബാങ്ക് ക്ലിപ്തംനമ്പർ 668 ലെ റിട്ട: സെക്രട്ടറി, കക്കാട്, തട്ടായത്ത് കണ്ടത്തിൽ പി.കെ.സുരേന്ദ്രനും മകൾ അനന്യയും പൂത്തോട്ട ശ്രീനാരായണ കോളേജിൽ നിന്നും നിയമബിരുദം കരസ്ഥമാക്കി ബാർ കൗൺസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ഇരുവരും എൻറോള്‍ ചെയ്തു.

Advertisment

ഇത് അച്ഛനും മകൾക്കും മാത്രമല്ല നമ്മുടെ നാടിനു തന്നെ അഭിമാന നിമിഷം. മകൾ അനന്യ പഞ്ചവത്സര കോഴ്സിനു ചേർന്നു പഠിച്ചപ്പോൾ സുരേന്ദ്രനും നിയമ പഠനം നടത്തണമെന്ന് ആഗ്രഹിക്കുകയും അതേ കോളേജിൽ ത്രിവത്സര കോഴ്സിന് ചേരുകയുമായിരുന്നു. ഇതാണ് ഇരുവർക്കും ഒരേ സമയം കറുത്ത ഗൗണണിയാൻ നിയോഗമുണ്ടായത്.

1988ൽ കീച്ചേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച പി.കെ.സുരേന്ദ്രൻ, 2018 ലാണ് സെക്രട്ടറിയായി വിരമിച്ചത്. സെപ്തം. 24 വൈകീട്ട് 4ന് മാം ഓഡിറ്റോറിയത്തിൽ ഇവരെ അനുമോദിക്കുന്നതിനായി നാട്ടുകാരും, ബന്ധുക്കളും ചേർന്ന് സാമൂഹ്യ-രാഷ്ടീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.

Advertisment