Advertisment

"മയക്കുമരുന്ന് ദുരുപയോഗം യുവജനങ്ങളിൽ" എന്ന വിഷയത്തില്‍ ന്യൂമാന്‍ അസോസിയേഷന്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് ഒണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: കേരളസമൂഹത്തിൽ മയക്കുമരുന്നിൻ്റെ ഉപയോഗം ഭയാനകമായ രീതിയിൽ വർദ്ധിച്ചിരിക്കുന്നു. ഇതിന് അടിമപ്പെടുന്നവരിൽ പെൺകുട്ടികളടക്കം സ്കൂൾ-കോളെജ് വിദ്യാർഥികളുമുണ്ട്. ഈ സാമൂഹിക തിന്മയ്ക്കെതിരെ പ്രതികരിക്കുന്നതിന് സർക്കാർ സംവിധാനങ്ങൾ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല.

മാത്രമല്ല, വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള മയക്കുമരുന്ന് കടത്ത് തടയാനും കഴിയുന്നില്ല. കേരള യുവതയുടെ ജീവിതത്തെ തകർക്കുകയും കുറ്റകൃത്യങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യുന്ന ഈ വിപത്തിനെ തടയാൻ പൊതുസമൂഹം അടിയന്തിരമായി ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പ്രസ്തുത സാഹചര്യത്തിൽ ന്യൂമാൻ അസ്സോസിയേഷന്‍ "മയക്കുമരുന്ന് ദുരുപയോഗം യുവജനങ്ങളിൽ" എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു.

അഡ്വ. ചാർലി പോൾ (ആന്‍റി ഡ്രഗ് കാംപെയിനര്‍, ട്രെയിനര്‍, മോട്ടിവേഷണല്‍ സ്പീക്കര്‍), സി.സി. ജോസഫ് (ഫൗണ്ടര്‍ ഡയറക്ടര്‍, ഫോര്‍ത്-വേവ് ഫൗണ്ടേഷന്‍) എന്നിവര്‍ വിഷയം അവതരിപ്പിക്കുന്നു.

സൂം ലിങ്ക്: https://us02web.zoom.us/j/81925369506?pwd=WHdWaDg0SFVqSFVvbit3OENPc0M5Zz09

Meeting ID: 819 2536 9506

Passcode: 142714

5:45 പി.എം മുതൽ സൂം സജീവമാകുന്നതാണ്. ഏവരും കൃത്യസമയത്ത് ജോയിൻ ചെയ്യണമെന്ന് താല്പര്യപ്പെടുന്നു. സഹകരണം പ്രതീക്ഷിക്കുന്നു.

Advertisment