28
Saturday January 2023
എറണാകുളം

ദൈന്യത, അഗണന, പോരാട്ടം, ശാക്തീകരണം: മത്സ്യമേഖലയിലെ സ്ത്രീകളുടെ നേർചിത്രം വെളിപ്പെടുത്തി ചിത്രങ്ങളുടെ സമാഹാരം; ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർഗവൺമെന്റൽ ഓർഗനൈസേൻ പുറത്തിറക്കിയ വേവ്‌സ് ഓഫ് ആർട് ചിത്രസമാഹരം ശ്രദ്ധേയമാകുന്നു

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, November 30, 2022

കൊച്ചി: ദൈന്യത, അഗണന, പോരാട്ടം, ശാക്തീകരണം…നാല് രാജ്യങ്ങളിൽ നിന്നായി 52 ചിത്രകാരൻമാരുടെ 71 ചിത്രങ്ങളിൽ തെളിയുന്നത് മത്സ്യമേഖലയിലെ സ്ത്രീകളുടെ നേർചിത്രം.

ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർഗവൺമെന്റൽ ഓർഗനൈസേൻ (ബിഒബിപി) പുറത്തിറക്കിയ ‘വേവ്‌സ് ഓഫ് ആർട്’ ചിത്രസമാഹരത്തിലാണ് മത്സ്യമേഖലയിലെ സ്ത്രീകളുടെ പങ്ക് വെളിപ്പെടുത്തുന്ന ജീവൻതുടിക്കുന്ന ചിത്രങ്ങൾ ഇടംപിടിച്ചത്.

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ നാല് രാജ്യങ്ങളിലെ മത്സ്യമേഖലയിലെ സ്ത്രീകളുടെ ജീവിതമാണ് ‘വേവ്‌സ് ഓഫ് ആര്ട്’ ചിത്രസമാഹാരത്തിലുള്ളത്.

വേമ്പനാട് കായൽ ഉൾപ്പെടെയുള്ള ഉൾനാടൻജലാശയങ്ങളിലെ മത്സ്യബന്ധനം, മത്സ്യകൃഷി, മത്സ്യസംസ്‌കരണം, വിപണനം തുടങ്ങി കേരളത്തിന്റെ മത്സ്യമേഖലയിലെ വനിതകളെ പ്രതിനിധീകരിക്കുന്ന 24 ചിത്രങ്ങൾ സമാഹാരത്തിലുണ്ട്.

കൊച്ചിയിൽ നിന്നുൾപ്പെടെ കേരളത്തിൽ നിന്നുള്ള 18 ചിത്രകാരൻമാരുടെ സൃഷ്ടികളാണ് കലാവിഷ്‌കാരത്തിന്റെ ഭാഗമായത്. ഫിഷറീസ് മേഖലയ്ക്ക് ഉപദേശനിർദേശങ്ങൾ നൽകുന്ന അന്താരാഷ്ട്ര സ്ഥാപനമാണ് ബിഒബിപി.

മത്സ്യമേഖലയിലെ സ്ത്രീപങ്കാളിത്തം അവഗണ നേരിടുന്ന വാർത്തകൾക്കിടയിൽ ഈ കലാവിഷ്‌കാരത്തിന് പ്രാധാന്യമേറെയാണ്. പ്രൊഷണൽ ചിത്രകാരൻമാർക്കൊപ്പം ചിത്രകലാ വിദ്യാർത്ഥികളുടെയും ഫിഷറീസ് രംഗത്തെ ശാസ്ത്രജ്ഞരുടെയും പെയിന്റിംഗുകൾ സമാഹാരത്തിലുണ്ട്.

കുടുംബം പുലർത്താൻ നിരവധി പ്രതിസന്ധികളുമായി മല്ലിടുന്നവർ, ആരോഗ്യം അപകടത്തിലാവുന്ന തരം മോശം തൊഴിൽപരിസരം, പോരാട്ടവീര്യം, സംഘശക്തി തുടങ്ങി ഈ മേഖലയിലെ സ്ത്രീകളുടെ യഥാർത്ഥ അവസ്ഥയാണ് ചിത്രങ്ങളുടെ പ്രമേയം.

സങ്കടവും സംഘർഷവും മുതൽ നേട്ടങ്ങളും വിജയങ്ങളും ചിത്രങ്ങളുടെ ആശയങ്ങളായി വരുന്നു. സ്ത്രീയെ ഒരേസമയം വൈവിധ്യമായ തൊഴിൽ ചെയ്യേണ്ടി വരുന്നവരായും തീരദേശ കുടുംബങ്ങളുടെ നട്ടെല്ലായും ചിത്രീകരിച്ചിട്ടുണ്ട്.

കുടുംബത്തിന്റെ രക്ഷകരാകുന്നതോടൊപ്പം, ജലാശയ പരിസ്ഥിതി സംരക്ഷണത്തിലും സ്ത്രീകളുടെ പങ്ക് വെളിപ്പെടുത്തുന്നതാണ് വേവ്‌സ് ഓഫ് ആർട് ചിത്രസമാഹാരം.

വിവിധ രാജ്യങ്ങളിലെ ചിത്രകാരൻമാർ അവരുടെ നേരനുഭവങ്ങളാണ് ചിത്രങ്ങളിൽ വരച്ചിട്ടിട്ടുള്ളതെന്ന് ബിഒബിപി ഡയറക്ടർ ഡോ പി കൃഷ്ണൻ പറഞ്ഞു. മത്സ്യമേഖലയിലെ വസ്തുതകൾ ചിത്രകലയിലൂടെ പുറംലോകത്തിന് പരിചയപ്പെടുത്തുന്ന പദ്ധതിയാണ് വേവ്‌സ് ഓഫ് ആർട്.

നാല് രാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്നതാണ് ഈ ക്യാപയിൻ. ഇതിന്റെ ഭാഗമായി ഓരോ രാജ്യങ്ങളിലെയും ചിത്രകാരൻമാർ വരച്ച ചിത്രങ്ങളാണ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

മത്സ്യമേഖലയിൽ തൊഴിലെടുക്കുന്നവരിൽ 50 ശതമാനം സ്ത്രീകളാണ്. മത്സ്യസംസ്‌കരണ യൂണിറ്റുകളിൽ 90 ശതമാനമാണ് വനിതാ തൊഴിലാളികൾ. എന്നാൽ ഇവർ വഹിക്കുന്ന പങ്കും പ്രാതിനിധ്യവും വേണ്ടരീതിയിൽ അംഗീകരിക്കപ്പെടുന്നില്ല. ഭരണനിർവഹണങ്ങളിൽ ഇത് പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളെ ബോധവൽകരിക്കാൻ കലാവിഷ്‌കാരങ്ങൾക്ക് കൂടുതൽ ശക്തിയുണ്ടെന്നതാണ് ഇത്തരമൊരു പദ്ധതിക്ക് ബിഒബിപി രൂപം നൽകുന്നത്. പുസ്തകത്തിന് പുറമെ, നഗര-ഗ്രാമപ്രദേശങ്ങളിൽ ഈ ചിത്രങ്ങളുടെ പ്രദർശനങ്ങൾ ഒരുക്കാനും പദ്ധതിയുണ്ടെന്നും ഡോ കൃഷ്ണൻ കൂട്ടിച്ചേർത്തു.

More News

കൊച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ കേ​ര​ള് ബ്ലാ​സ്റ്റേ​ഴ്‌​സ് ഇ​ന്നു സ്വ​ന്തം മൈ​താ​ന​ത്ത് ബൂ​ട്ടു​കെ​ട്ടും. പോ​യി​ന്‍റ് നി​ല​യി​ല്‍ നാ​ലാ​മ​തു​ള്ള ബ്ലാ​സ്റ്റേ​ഴ്‌​സ് മൂ​ന്നാ​മ​തെ​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​റ​ങ്ങു​ന്നു​ത്. 15 റൗ​ണ്ട് പോ​രാ​ട്ട​ത്തി​നാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്നു ക​ള​ത്തി​ലി​റ​ങ്ങു​മ്പോ​ള്‍ നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡാ​ണ് എ​തി​രാ​ളി​ക​ള്‍. കൊ​ച്ചി ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ല്‍ രാ​ത്രി 7.30നാ​ണ് മ​ത്സ​രം. പ്ര​തി​രോ​ധ നി​ര​യി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളു​ടെ അ​ഭാ​വ​മാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്‌​നം. റൈ​റ്റ് ബാ​ക്ക് സ​ന്ദീ​പ് സിം​ഗ് പ​രി​ക്കേ​റ്റ് ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം വി​ശ്ര​മ​ത്തി​ലാ​ണ്. എ​ഫ് സി […]

തിരുവനന്തപുരം: സ്‌കൂള്‍ പരിസരത്തെ കടകളിലും മറ്റും വില്‍പന നടത്തുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ടെന്ന് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍. ഇതിനാല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കിയിരിക്കുന്നത്. സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ ഗുണനിലവാരമില്ലാത്ത മിഠായികള്‍ വില്‍ക്കുന്നുണ്ട് എന്നത് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. സ്‌കൂള്‍ പരിസരങ്ങളിലും മറ്റുമുള്ള കടകളില്‍ നിന്ന് മിഠായികള്‍ വാങ്ങുമ്പോള്‍ കൃത്യമായ ലേബല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയവ മാത്രം വാങ്ങാന്‍ […]

16 മത്തെ വയസ്സിൽ ഹാരിസ് ഷീൽഡ് ട്രോഫിയിൽ സഹപാഠി സച്ചിനൊപ്പം വിനോദ് ക്ലാംബ്ലി സൃഷ്ടിച്ചത്‌ 664 റൺസിന്റെ പാര്‍ട്ട്ണര്‍ഷിപ്പ്‌. ആ മാച്ചിൽ 326 റൺസ് സച്ചിനും കാംബ്ലി നോട്ട് ഔട്ട് ആയി 349 റൺസുമാണ് എടുത്തത്. രഞ്ജിട്രോഫിയിലെ ആദ്യമത്സരത്തിലെ ആദ്യപന്തിൽ സിക്സ്, ടെസ്റ്റ് മാച്ചിൽ വേഗതയാർന്ന 1000 റൺസ് നേടിയ റിക്കോർഡ്, ആദ്യ 7 ടെസ്റ്റ് മത്സരങ്ങളിൽ രണ്ട് ഇരട്ട സെഞ്ചറിയടക്കം 4 സെഞ്ച്വറികൾ, ടെസ്റ്റിൽ 54 ഉം ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ 60+ ഉം ശരാശരി […]

അഫ്ഗാനിസ്ഥാൻ തണുത്തുറഞ്ഞു. 157 പേർ മരിച്ചു. 77000 ത്തിലധികം വളർത്തുമൃഗങ്ങൾ തണുപ്പിൽ കൊല്ലപ്പെട്ടു. മൈനസ് 28 ഡിഗ്രിയാണ് ഇപ്പോൾ താപനില. അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗം അപകടനിലയിലാണ്. ഐക്യരഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന (UNOCHA) യുടെ മുന്നറിയിപ്പ് പ്രകാരം പലതരത്തിലുള്ള സഹായം അടിയന്തരമയി അവിടേക്ക് എത്തേണ്ടതുണ്ട്. ആഹാരസാധനങ്ങൾ , കമ്പിളി, ടെന്റുകൾ, മരുന്നുകൾ, തുണി, കമ്പിളി വസ്ത്രങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വളരെ അത്യാവശ്യമാണ്.കഴിഞ്ഞ 15 വർഷത്തെ റിക്കാര്‍ഡാണ്‌ ഇത്തവണത്തെ തണുപ്പ് ഭേദിച്ചിരിക്കുന്നത്. […]

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലുള്ള തലവൂർ – പാണ്ടിത്തിട്ട – ചരൂർ ജംക്ഷനടുത്തു താമസക്കാരായ മാത്യു – ജെസ്സി ദമ്പതികൾ അവരുടെ അയൽവാസിയായ ഒരു വിമുക്തഭടനിൽ നിന്നും തുടർച്ചയായുണ്ടായ ഭീഷണിയും ,വെല്ലുവിളികളും അസഭ്യവർഷവും മറ്റു പലതരത്തിലുള്ള ഉപദ്രവവും മൂലം ഒരിക്കൽ ആത്മഹത്യയുടെ വക്കിലായിരുന്നു. അവർ പരാതി നൽകാൻ ഒരിടവും ബാക്കിയില്ല. കുന്നിക്കോട് പോലീസ് സ്റ്റേഷൻ, കൊല്ലം റൂറൽ എസ്.പി, ഡിജിപി , മുഖ്യമന്ത്രി, തലവൂർ ഗ്രാമ പഞ്ചായത്ത്, പുനലൂർ ആര്‍ഡിഒ, കൊല്ലം ജില്ലാ കളക്ടർ, പത്തനാപുരം ലീഗൽ […]

ജിദ്ദ: സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച പുറത്തു വിട്ട രണ്ട് വ്യത്യസ്ത പ്രസ്താവനകളിലൂടെ മേഖലയെയും ലോകത്തെയാകെയും അസ്വസ്ഥപ്പെടുത്തുന്ന സംഭവങ്ങളിൽ ശക്തമായ പ്രതികരണം രേഖപ്പെടുത്തി. ശക്തിയാര്‍ജിക്കുന്ന ഇസ്രായീൽ – ഫലസ്തീൻ സംഘർഷം, യൂറോപ്യൻ രാജ്യങ്ങളിൽ വിശുദ്ധ ഖുർആൻ പ്രതികൾ അഗ്നിക്കിരയാക്കുന്ന സംഭവങ്ങൾ എന്നിവയിലുള്ള നിലപാടും പ്രതികരണവുമാണ് സൗദി അറേബ്യ രേഖപ്പെടുത്തിയത്, ഇസ്രായേലും ഫലസ്തീനികളും തമ്മിലുള്ള സംഘർഷാവസ്ഥ കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് വഴുതിവീഴുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഏത് ആക്രമണത്തെയും സൗദി അറേബ്യ […]

കുവൈറ്റ് സിറ്റി: ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ വിശുദ്ധ ഖുര്‍ആന്‍ തുടര്‍ച്ചയായി കത്തിച്ച സംഭവത്തില്‍ കുവൈറ്റ് അപലപിച്ചു. ഇസ്ലാം മത വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രകോപനപരമായ നടപടികളാണിതെന്ന് കുവൈറ്റ് വിദേശകാര്യമന്ത്രി ഷെയ്ഖ് സലേം അബ്ദുള്ള അല്‍ ജാബര്‍ ചൂണ്ടിക്കാട്ടി. തീവ്രവലതുപക്ഷ പാര്‍ട്ടി നേതാവ് റാസ്മസ് പലുദാന്‍ ആണ്‌ ഖുര്‍ആനിന്റെ കോപ്പികള്‍ തുടര്‍ച്ചയായി കത്തിച്ചത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, ഇത്തരം പ്രവര്‍ത്തികള്‍ തടയണമെന്നും കുവൈറ്റ് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെവെര്‍ലി ഹില്‍സ് പ്രദേശത്താണ് സംഭവം നടന്നത്. ഈ മാസം കാലിഫോർണിയയിൽ നടക്കുന്ന നാലാമത്തെ വെടിവയ്പ്പാണിത്.

കുവൈറ്റ് സിറ്റി: ചില കമ്പനികള്‍ ഉത്പന്നങ്ങളുടെ വിതരണം നിര്‍ത്തിയതായി കുവൈറ്റിലെ കോപ്പറേറ്റീവ് സൊസൈറ്റി ഫെഡറേഷന്‍ മേധാവി അലി അല്‍ ഫഹദ്. ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കണമെന്നുള്ള കമ്പനിയുടെ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് ഇത്. ഫെഡറേഷന്റെ അംഗീകാരമില്ലാതെ ഒരു കമ്പനിക്കും ഉത്പന്നങ്ങളുടെ വില തോന്നുംപോലെ വര്‍ധിപ്പിക്കാനാകില്ല. അതിനിടെ, ചില ഉത്പന്നങ്ങളുടെ വില കൂട്ടാനുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അല്‍ മരായ് കമ്പിയുടെ എല്ലാ ഉത്പന്നങ്ങളുടെയും വില്‍പന നിര്‍ത്തുന്നില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

error: Content is protected !!