Advertisment

എറണാകുളം കരയോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ സ്വാമി ചിദാനന്ദപുരിയുടെ ഉപനിഷദ് വിചാരയജ്ഞം ഡിസംബര്‍ 1 മുതല്‍ 7 വരെ ടിഡിഎം ഹാളില്‍

New Update

publive-image

കൊച്ചി: എറണാകുളം കരയോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ സ്വാമി ചിദാനന്ദപുരിയുടെ ഉപനിഷദ് വിചാരയജ്ഞം ഡിസംബര്‍ 1 -ാം തീയതി മുതല്‍ ടിഡിഎം ഹാളില്‍ ആരംഭിക്കുന്നു. വൈകുന്നേരം 5.45ന് കേരള ഹൈക്കോര്‍ട്ട് ജഡ്ജ് ജസ്റ്റിസ് പി. സോമരാജന്‍ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്യുന്നു.

ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ (വേണു), അഡ്വ. എ. ബാലഗോപാലന്‍ എന്നിവര്‍ സംസാരിക്കും. ഡിസംബര്‍ 1 -ാം തീയതി മുതല്‍ 7-ാം തീയതി വരെ വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെ ടിഡിഎം ഹാളില്‍ ഉപനിഷദ് വിചാരയജ്ഞം ഉണ്ടായിരിക്കുന്നതാണ്.

Advertisment