വാസ്തു ഡയറിയുടെ പ്രീമിയം നെയ്യ് വിപണിയിൽ

New Update

publive-image

കൊച്ചി: രാജ്യത്തെ മുൻനിര പാല്‍ ഉല്‍പ്പന്ന നിർമാതാക്കളായ ശ്രീ രാധേ ഡയറി ഫാം ആൻഡ് ഫുഡ്‌സ് ലിമിറ്റഡ് (വാസ്തു ഡയറി) പ്രീമിയം ഗോൾഡ് നെയ്യ് പുറത്തിറക്കി. ഗോൾഡ് പ്രീമിയം പശു നെയ്യ്, ഗോൾഡ് ദേശി നെയ്യ് എന്നിങ്ങനെ രണ്ട് ഇനങ്ങളിലാണ് പ്രീമിയം നെയ്യ് വിപണിയിലെത്തുന്നത്.

Advertisment

publive-image

പുതിയ പ്രീമിയം ഉൽപ്പന്നങ്ങളിലൂടെ ഗുണമേന്മയും ആരോഗ്യവും വിശ്വാസവും സംരക്ഷിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് വാസ്തു ഡയറിയുടെ സ്ഥാപകനും ചെയർമാനുമായ ഭൂപത് സുഖാദിയ പറഞ്ഞു. ഗുജറാത്തിലെ സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാസ്തു ഡയറിക്ക് 100 കോടിരൂപ വാർഷിക വിറ്റുവരവുണ്ട്. വാസ്തു ഡയറിയുടെ മറ്റ്ഉൽപ്പന്നങ്ങളായ തൈര്, ഐസ്ക്രീം, സംഭാരം എന്നിവയും വിപണിയിൽ ലഭ്യമാണ്.

Advertisment