/sathyam/media/post_attachments/pt3raxBCdlwgahWyBZaj.jpg)
മൂവാറ്റുപുഴ:ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവിശ്വാസ ദർശനങ്ങളെയും സന്യാസ ജീവിതങ്ങളുടെ വിശ്വാസ്യതയെയും ഇകഴ്ത്തി കാണിക്കുന്ന കക്കുകളി നാടകം പോലെയുള്ള അനഭലഷണീയമായ പ്രവണതകളെ മുളയിലെ നുള്ളാൻ ഭരണാധികാരികൾ ഇടപെടണമെന്ന് മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
പൗരാണികമായ ക്രൈസ്തവ വിശ്വാസത്തിന്റെ അടയാളമായ വിശുദ്ധ കുരിശിനെ അവഹേളിക്കുന്ന നടപടികളെയും മെത്രാപ്പോലീത്ത അപലപിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അല്മായ പ്രസ്ഥാനമായ മലങ്കര കാത്തലിക് അസോസിയേഷൻ - എംസിഎയുടെ വാർഷിക കർമ്മപദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രൂപത പ്രസിഡണ്ട് അഡ്വ. എൽദോ പൂക്കുന്നേൽ അധ്യക്ഷനായിരുന്ന ചടങ്ങിൽ രൂപത ജനറൽ സെക്രട്ടറി സജീവ് ജോർജ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ എംസിഎ മുൻ രൂപത വൈദിക ഉപദേഷ്ടാവ് വെരി. റവ. ഫാ: ചെറിയാൻ ചെന്നിക്കരയ്ക്ക് യാത്രയയപ്പും പുതുതായി ചുമതലയേറ്റ വികാരി ജനറാൾ വെരി. റവ. ഫാ. തോമസ് ഞാറക്കാട്ട്, എം സി എ രൂപതാ വൈദികോപദേഷ്ടാവ് റവ. ഫാ.ജോൺ മാക്കാപ്പള്ളി,എം സി എ സഭാതല പ്രസിഡണ്ട് അഡ്വ. എബ്രഹാം.എം.പട്ട്യാനി, എം സി എ സഭാതല വൈസ് പ്രസിഡണ്ട് മേരി കുര്യൻ എന്നിവർക്ക് സ്വീകരണവും അന്താരാഷ്ട്ര വനിതാദിനാചരണവും നടത്തി.
രൂപത സെക്രട്ടറി കെ ഡി അപ്പച്ചൻ കർമ്മപദ്ധതി അവതരിപ്പിച്ചു. എംസിഎ മൂവാറ്റുപുഴ രൂപത സംഘടിപ്പിക്കുന്ന ബൈബിൾ കൈയെഴുത്ത് പ്രതി മത്സരം "ട്രാൻസ്ക്രൈബോ" കമാണ്ടർ തോമസ് കോശി പ്രഖ്യാപിച്ചു.മൂവാറ്റുപുഴ രൂപത സെൻറ് ജോസഫ് കത്തീഡ്രലിൽ നടന്ന ചടങ്ങൽ കരിമ്പ, പീച്ചി, കുന്നംകുളം, മൂവാറ്റുപുഴ, പിറവം എന്നിവിടങ്ങളില്‍ നിന്നും ഉള്ള എംസിഎ അംഗങ്ങൾ പങ്കെടുത്തു.
വെരി. റവ. ഡോ. വർഗ്ഗീസ് മഠത്തിക്കുന്നത്ത്, വി.സി. ജോർജ് കുട്ടി, ഷിബു പനച്ചിക്കൽ, ഉമ്മൻ സി ഒ, സുഭാഷ് വെട്ടികാട്ടിൽ കുഞ്ഞുമോൻ വർഗീസ്, എബീഷ് കൂരാപ്പിള്ളിൽ, പോൾ ഇ സി തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us