/sathyam/media/post_attachments/MrHb2dD9whSihXUIqbvN.jpg)
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന ഗവേഷണ പദ്ധതിയിലേക്ക് താൽകാലികാടിസ്ഥാനത്തിൽ പ്രൊജക്ട് അസോസിയേറ്റിനെ (കെമിസ്ട്രി) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.
യോഗ്യരായവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതമുള്ള അപേക്ഷ dstserbmbtd2021@gmail.com എന്ന ഇമെയിലിലേക്ക് ഏപ്രിൽ രണ്ടിന് മുമ്പായി അയക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ്: http://www.cmfri.org.in