ജേക്കബ് രാജൻ കൂത്താട്ടുകുളം ഫാർമേഴ്സ് ബാങ്ക് പ്രസിഡൻ്റ്

New Update

publive-image

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി പ്രസിഡൻ്റായി ജേക്കബ് രാജൻ തെരഞ്ഞെടുക്കപ്പെട്ടു. അന്തരിച്ച സിപിഐ എം നേതാവ് ഡേവിഡ് രാജൻ്റെ മകനാണ്. ജെയിൻ സി ചേരിക്കവാഴയിലാണ് വൈസ് പ്രസിഡൻ്റ്.

Advertisment

തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണി ഉജ്വല വിജയം നേടിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ബോർഡ് അംഗങ്ങളായി ജോൺസൺ തോമസ്, കെ വി ബാലചന്ദ്രൻ, എൻ രഞ്ജിത്ത്, എം എം. അശോകൻ, പോൾ മാത്യു, പി ജെ തോമസ്, പി എം ഷൈൻ (പട്ടികജാതി സംവരണം), ഷീബ രാജു, ഷാൻ്റി മുരളി, കെ ജി അംബുജാക്ഷിയമ്മ (വനിത സംവരണം) എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.

Advertisment