വി.ടി അവാർഡിനുള്ള കൃതികൾ ക്ഷണിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

എറണാകുളം:ഈ വർഷത്തെ വി.ടി അവാർഡിനുള്ള (സി.വി ശ്രീദേവി എൻ്റോവ്മെൻ്റ്) കൃതികൾ ക്ഷണിച്ചു. 2020, 2021, 2022 എന്നീ മൂന്നു വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് അവാർഡിനായി പരിഗണിക്കുന്നത്.

Advertisment

ഏതു വിഭാഗത്തിൽപ്പെട്ട കൃതിയുമാകാം. വ്യക്തികൾക്കോ പ്രസിദ്ധീകരണ സമിതികൾക്കോ പുസ്തകങ്ങൾ അയക്കാം. 20000 രൂപയും പ്രശസ്തിപത്രവും മെമെൻ്റോയും അടങ്ങുന്നതാണ് അവാർഡ്.

പരിഗണിക്കാൻ ആഗ്രഹിക്കുന്ന കൃതികളുടെ മൂന്ന് കോപ്പികൾ, കെ.എൻ വിഷ്ണു, സെക്രട്ടറി, വി.ടി.സ്മാരക നിലയം, കിടങ്ങൂർ, അങ്കമാലി, 683572 എന്ന വിലാസത്തിൽ 2023 ജൂൺ 15 നു ലഭിക്കത്തക്കവിധം അയക്കുക.

വി.ടി.സ്മാരക ട്രസ്റ്റിൻ്റെ വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തിൽ അവാർഡ് സമർപ്പിക്കുന്നതാണെന്ന്
കിടങ്ങൂർ വി.ടി.സ്മാരക ട്രസ്റ്റ് സെക്രട്ടറി അറിയിച്ചു.

ഫോൺ നമ്പർ: 9447813293

Advertisment