രാജ്യത്തിനാകെ അഭിമാനമായി കൊച്ചി വാട്ടർ മെട്രോ; 10 ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ സർവീസ്

New Update

publive-image

കൊച്ചി:10 ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ച് 76 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമ്മിച്ചിരിക്കുന്ന കൊച്ചി വാട്ടർ മെട്രോ ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർ മെട്രോ സർവീസാണ്.കേരളത്തിന്റെ അഭിമാന പദ്ധതികളിലൊന്നായ വാട്ടർമെട്രോ ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നതോടെ കൊച്ചിയുടെ ഗതാഗതമേഖലയിലും കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിലും വലിയ മാറ്റമാണ് സൃഷ്ടിക്കപ്പെടുക.

Advertisment

15 റൂട്ടുകളിലായി സർവീസ് നടത്താനൊരുങ്ങുന്ന വാട്ടർമെട്രോയ്ക്കായ് 38 ജെട്ടികൾ നിർമ്മിക്കുന്നുണ്ട്.100 പേർക്ക് ഒരുമിച്ച് സഞ്ചരിക്കാൻ കഴിയുന്ന വാട്ടർമെട്രോ ബോട്ടുകൾ ഭിന്നശേഷി സൗഹൃദമാക്കിയും മികച്ച സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയും നിർമ്മിച്ചുനൽകുന്നത് കൊച്ചിന്‍ ഷിപ്പ് യാര്‍ഡാണ്.

ഇലക്‌ട്രിക്‌–ഹൈബ്രിഡ്‌ ബോട്ടുകളാണ്‌ ജല മെട്രോ സർവീസിന്‌ ഉപയോഗിക്കുക. വൈദ്യുതിയും അടിയന്തരഘട്ടങ്ങളിൽ ഡീസൽ ജനറേറ്ററും ഉപയോഗിച്ച്‌ ഇവ പ്രവർത്തിപ്പിക്കാൻ കഴിയും. 10-15 മിനിറ്റ് കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാം. യാത്രക്കാര്‍ കയറി, ഇറങ്ങുമ്പോള്‍ പോലും ആവശ്യമെങ്കില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ട്.

പൂർണമായും കേരളത്തിൽ നിർമിച്ച ബോട്ടിന് ഇലക്ട്രിക് ബോട്ടുകൾക്കായുള്ള രാജ്യാന്തര പുരസ്കാരമായ 'ഗുഡീസ് ഇലക്ട്രിക് ബോട്ട് അവാർഡ്' ഇതിനോടകം വാട്ടർമെട്രോ നേടിയിട്ടുണ്ട്. ഗതാഗതക്കുരുക്കിൽ പെടാതെ യാത്ര സാധ്യമാക്കാനായി കൊച്ചി വാട്ടർ മെട്രോ തയ്യാറെടുക്കുമ്പോൾ രാജ്യത്തിനാകെ അഭിമാനമായും മാതൃകയായും കേരളം തല ഉയർത്തി നിൽക്കുകയാണ്.

Advertisment