കൂത്താട്ടുകുളം പൂവക്കുളം അയ്യൻകുഴയ്ക്കൽ ശ്രീധർമ്മശാസ്ത മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക കലശമഹോത്സവവും ശ്രീഹനൂമാൻസ്വാമിയുടെ വിഗ്രഹത്തിന്റെ കുടിയിരുത്തൽ കർമ്മവും നടന്നു

New Update

publive-image

കൂത്താട്ടുകുളം:കൂത്താട്ടുകുളം പൂവക്കുളം അയ്യൻകുഴയ്ക്കൽ ശ്രീധർമ്മശാസ്ത മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക കലശമഹോത്സവവും ശ്രീഹനൂമാൻസ്വാമിയുടെ വിഗ്രഹത്തിന്റെ കുടിയിരുത്തൽ കർമ്മവും
നടന്നു.

Advertisment

ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ മേലേടം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. പുലർച്ചെ ആരംഭിച്ച ചടങ്ങുകളിൽ ഗണപതിഹോമം, കലശം, വയലിൻ കച്ചേരി, പ്രസാദമൂട്ട് എന്നിവ നടന്നു. ഉച്ചയ്ക്ക് ഹനൂമാൻ സ്വാമിയുടെ വിഗ്രഹത്തിലേക്ക് ചൈതന്യം ആവാഹിക്കുന്ന കുടിയിരുത്തൽ ചടങ്ങ് നടന്നു.

ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ നീലമന എൻ പരമേശ്വരൻ നമ്പൂതിരി ദേവസ്ഥാനത്തെ അശോകവൃക്ഷത്തറയിൽ ശ്രീരാമ സീതാ വിഹ്രഹങ്ങൾ ഉറപ്പിച്ചു. ക്ഷേത്ര ഭാരവാഹികളായ ഡോ. ഷാജികുമാർ, ജി നിശീകാന്ത് എന്നിവർ നേതൃത്വം നൽകി.

Advertisment