കൊച്ചി: ഫെഡറല്‍ ബാങ്ക് മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വീസസുമായി ചേര്‍ന്ന് നടത്തുന്ന ശമ്പളത്തോടെയുള്ള പഠന, പരിശീലന പദ്ധതിയായ ഫെഡറല്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന് ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. രണ്ടു വര്‍ഷമാണ് പ്രോഗ്രാം കാലാവധി.
പഠനത്തോടൊപ്പം ഫിനാന്‍ഷ്യല്‍ ക്രൈം കംപ്ലയന്‍സ് സ്പെഷ്യലിസ്റ്റ് ആയി രണ്ടു വര്‍ഷം ജോലിയും ലഭിക്കും. ആദ്യ വര്‍ഷം 4.5 ലക്ഷം രൂപയും രണ്ടാം വര്‍ഷം 5.7 ലക്ഷം രൂപ വരേയും വേതനവും മറ്റു ആനുകൂല്യങ്ങളും ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിജി ഡിപ്ലോമ ഇന്‍ റിസ്‌ക് കംപ്ലയന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കോഴ്സ് മികച്ച രീതിയിൽ പൂർത്തിയാക്കുന്നവരെ ഫെഡറല്‍ ബാങ്കില്‍ ഓഫീസര്‍ പദവിയില്‍ ജോലിക്ക് പരിഗണിക്കും. അപേക്ഷകരുടെ പ്രായ പരിധി 27 വയസ്സാണ്.
എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷം വയസ്സിളവുണ്ട്. ഫെഡറല്‍ ബാങ്കിന്റെ വെബ്‌സൈറ്റിലെ കരിയര്‍ പേജ് മുഖേന അപേക്ഷിക്കാം. https://www.federalbank.co.in/career