കൊച്ചി: സുരക്ഷാ ഉപകരണങ്ങളുടേയും പുതിയ സാങ്കേതിക വിദ്യകളുടേയും ഇലക്ട്രോണിക് ഓട്ടോമേഷന്‍ സംവിധാനങ്ങളുടേയും കേരളത്തിലെ ഏറ്റവും വലിയ എക്സിബിഷന്‍ ഓട്ടോസെക് എക്സ്പോ 2023 എറണാകുളം ടൗണ്‍ ഹാളില്‍ ഈ മാസം 26, 27 തീയതികളില്‍ നടക്കും.
ഈ രംഗത്തെ സംരംഭകരും കമ്പനികളും പ്രൊഫഷനലുകളും പങ്കെടുക്കുന്ന ദ്വിദിന എക്സിബിഷനോടനുന്ധിച്ച് ശില്‍പ്പശാലകളും പരിശീലന സെഷനുകളും നടക്കും. ഇലക്ട്രോണിക് സുരക്ഷാ സംവിധാനങ്ങളിലെയും ഹോം ഓട്ടോമേഷന്‍ സാങ്കേതിക വിദ്യയിലെയും ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ് ഓട്ടോസെക് 2023 എക്‌സ്‌പോയുടെ ലക്ഷ്യമെന്ന് ഓട്ടോസെക് 2023 ചെയര്‍മാന്‍ ഫിറോസ് കെ.എ പറഞ്ഞു.
സെക്യൂരിറ്റി സിസ്റ്റം പ്രൊവൈഡര്‍മാര്‍, ഹോം ഓട്ടോമേഷന്‍ കമ്പനികള്‍, സെക്യൂരിറ്റി കണ്‍സള്‍ട്ടന്റുകള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന പ്രദര്‍ശകരുടെ നീണ്ട നിര ഇത്തവണയുണ്ടാകും. അത്യാധുനിക സുരക്ഷാ, ഓട്ടോമേഷന്‍ സാങ്കേതിക വിദ്യകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിയാനുള്ള മികച്ച അവസരമായിരിക്കും ഓട്ടോസെക് 2023 എക്‌സ്‌പോയെന്ന് അക്കേഷ്യ സംസ്ഥാന പ്രസിഡന്റ് സഞ്ജയ് സനല്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ ജനങ്ങള്‍ക്ക് വിദഗ്ദ്ധരുമായി സംസാരിക്കാനും പ്രോഡക്റ്റുകള്‍ കാണാനും കൂടുതല്‍ അടുത്തറിയാനും കഴിയുന്ന അപൂര്‍വ അവസരമാണിതെന്ന് സനല്‍ പറഞ്ഞു. ഇലക്ട്രോണിക് സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.
പൊലീസ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, എഞ്ചിനീയറിങ് കോളജുകള്‍, പോളിടെക്നിക്കുകള്‍, ഐഐടികള്‍ തുടങ്ങി സ്ഥാപനങ്ങളും ഇന്‍ഡസ്ട്രിയ എക്സ്പോയി പങ്കെടുക്കും. ഇലക്ട്രോണിക് സെക്യൂരിറ്റി രംഗത്തെ സംരഭകരുടെ സംഘടനയായ അക്കേഷ്യ ആണ് ഓട്ടോസെക് എക്സ്പോ സംഘടിപ്പിക്കുന്നത്.
സിസിടിവി, സര്‍വയലന്‍സ് സാങ്കേതിക വിദ്യകള്‍, ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം, ബയോമെട്രിക് സൊലൂഷന്‍സ്, ഹോം ഓട്ടോമേഷന്‍, സ്മാര്‍ട് സിറ്റി ടെക്നോളജി തുടങ്ങി സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിലെ പുതിയ സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഒരു കുടയ്ക്കു കീഴി അണിനിരത്തുന്ന കേരളത്തിലെ ഏക എക്സിബിഷനാണ് ഓട്ടോസെക്. രണ്ട് വര്‍ഷത്തിലൊരിക്കലാണ് ഇത് സംഘടിപ്പിക്കുന്നത്.