30
Friday September 2022
കേരളം

മയക്കുമരുന്ന് വിൽക്കുന്നവർ കൊലപാതകികൾ – മദ്യ വിരുദ്ധ ഏകോപന സമിതി

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, October 15, 2021

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കോതമംഗലത്ത് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംഘടിപ്പിച്ച ഉപവാസ സമരത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ മുഖ്യപ്രഭാഷണം നടത്തുന്നു

കോതമംഗലം: മയക്കുമരുന്ന് വിറ്റ് തലമുറയെ ഇഞ്ചിഞ്ചായി കൊല്ലുന്നവർ കൊലപാതകികൾ
ആണെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ചാർലി പോൾ പറഞ്ഞു. കോതമംഗലം ചെറിയ പള്ളി താഴത്ത് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കേരള മദ്യ വിരുദ്ധ ഏകോപനസമിതി സംസ്ഥാന സെക്രട്ടറി ജെയിംസ് കോറമ്പേലും താലൂക്ക് പ്രസിഡണ്ട് മാത്യൂസ് നിരവത്തും നടത്തുന്ന ഏകദിന ഉപവാസ സമരവേദിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്ന് വിൽക്കുന്നവർ യുവതലമുറയെ പാഴ്ജന്മങ്ങൾ ആക്കി മാറ്റുകയാണ്. ‘ മയക്കുമരുന്ന് ഒറ്റത്തവണ ഉപയോഗിച്ചാൽ അതിന് അടിമയാകും. തലച്ചോറിനെ ബാധിക്കും. പിന്നീട് ചിന്തയെയും കാഴ്ചപ്പാടിനെയും സ്വഭാവത്തെയും തകിടം മറിക്കും. വ്യക്തിയെ മാത്രമല്ല അയാളുടെ കുടുംബത്തെയും അതുവഴി സമൂഹത്തെയും മയക്കുമരുന്ന് നശിപ്പിക്കും. ഭ്രാന്തനെ പോലെ ആകും മയക്കുമരുന്ന് ഉപയോഗിച്ചയാൾ പിന്നീട് പെരുമാറുക. കൊലപാതകിയായി അയാൾ മാറിയേക്കാം.

മദ്യത്തിനും മയക്കുമരുന്നു മെതിരെ കോതമംഗലത്ത് ഉപവാസ സമരമനുഷ്ഠിക്കുന്ന ജെയിംസ് കോറമ്പലിനെയും മാത്യൂസ് നിരവത്തിനെയും സംസ്ഥാന ജനറൽ സെക്രട്ടറി ഷാൾ അണിയിച്ച് ആദരിക്കുന്നു

സുബോധവും സ്വബോധവും നഷ്ടപ്പെട്ട് തെരുവിൽ പുഴുത്ത പട്ടിയെപ്പോലെ അവരുടെ ജീവിതം എരിഞ്ഞടങ്ങുകയാണ്. സർക്കാരും മത -സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകരും അതി ശക്തമായ ചെറുത്തുനിൽപ്പിന്റെ പാതയൊരുക്കണമെന്നുംനിയമം കർശനമായി നടപ്പിലാക്കണമെന്നും അഡ്വ ചാർളി പോൾ പറഞ്ഞു.

ഉപവാസ സമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി എ എം ബഷീർ ഉദ്ഘാടനം ചെയ്തു. പി ടി തോമസ് എംഎൽഎ, നിസാ മോൾ ഇസ്മായിൽ, ജോമി തെക്കേക്കര, ജോണി കണ്ണാടൻ, ബേബി സേവർ, എൻ ഒ മുഹമ്മദ്, വിനോദ് മേനോൻ, സി എ ആയുബ്, മാർട്ടിൻ കീഴേ മാടൻ, ഡയാന നോബി, സിൽബി ചുനയം മാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി. കെ ചന്ദ്രശേഖരൻ നായർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

Related Posts

More News

കാസർകോട്: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് ബാധ. യുഎഇയിൽ നിന്ന് വന്ന കാസർകോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്.

കാട്ടുപന്നിയുടെ ശല്യത്താല്‍ കഷ്ടപ്പെടുകയാണ് കൊല്ലം ചിറക്കരയിലെ കര്‍ഷകര്‍. കഴിഞ്ഞ ആറുമാസത്തിനിടെയാണ് പ്രദേശത്ത് കാട്ടുപന്നി വ്യാപകമാകാന്‍ തുടങ്ങിയത്. മലയോരം കടന്ന് തീരദേശമേഖലയിലേക്കും കാട്ടുപന്നിയെത്തിയെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൊച്ചുബാബുവും മധുവും കര്‍ഷക തൊഴിലാളികളാണ്. പലയിടങ്ങളിലും കാട്ടുപന്നി കൃഷി നശിപ്പിച്ചെന്ന് ഏറെ നാളായി കേള്‍ക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ഇവരുടെ പ്രദേശത്തേക്കും എത്തിത്തുടങ്ങി. ചിറക്കര പഞ്ചായത്തിെല ചിറക്കരത്താഴം കുഴിപ്പിൽ ഏലായിലെ നാൽപത് കർഷകരാണ് കാട്ടുപന്നി ശല്യം നേരിടുന്നത്. കപ്പ, , ചേന, ചേമ്പ്, വാഴ, തെങ്ങ‌് എന്നിവ ഇല്ലാതാക്കി. 32 തെങ്ങിൻ തൈകളും നഷ്ടമായി. […]

എവിടേക്കെങ്കിലും ഒരു യാത്ര പോയാലോ എന്ന് പ്ലാന്‍ ചെയ്യുമ്പോഴേയ്ക്കും ഞാന്‍ ഇല്ല, ഛര്‍ദ്ദിക്കാന്‍ വരും, എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നവരെ കണ്ടിട്ടുണ്ടാകും. ഇത്തരത്തില്‍ ഛര്‍ദ്ദിക്കും എന്ന ഒറ്റ കാരണത്താല്‍ യാത്രകള്‍ പലതും ഒഴിവാക്കുന്നവരെ നമുക്ക് അറിയുന്നുണ്ടാകും. ചിലപ്പോള്‍ നിങ്ങള്‍ക്ക് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും വരാം. ഇതിന് കാരണവും പരിഹാരവും എന്തെല്ലാമെന്ന് നോക്കാം. മോഷന്‍ സിക്ക്‌നസ്സ് യാത്ര ചെയ്യുമ്പോള്‍ കാറ്റടിച്ച് പെട്ടെന്ന് തന്നെ ഛര്‍ദ്ദിക്കാന്‍ തോന്നുന്നത്, അതുപോലെ, മനംപിരട്ടല്‍ എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനെയാണ് മോഷന്‍ സിക്ക്‌നസ്സ് എന്ന് […]

തിരുവനന്തപുരം : എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ നടക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടി . തന്റെ പിന്തുണ സംബന്ധിച്ച തീരുമാനം സ്ഥാനാർഥിത്വത്തിൽ വ്യക്തത വന്നതിന് ശേഷം പറയുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

പുൽപ്പള്ളി: പുൽപ്പള്ളി ടൗണിനോട് ചേർന്നുള്ള ആറാം വാർഡ് പാലമൂലയിലെ വിവിധ ഭാഗങ്ങളിൽ വീണ്ടും കടുവയുടെ സാന്നിധ്യം. ബുധൻ രാത്രി താന്നിത്തെരുവ്, പഴശിരാജാ കോളേജ്, ചേപ്പില ഭാഗങ്ങളിൽ കടുവയെ കണ്ടതായി ഇരുചക്രവാഹന യാത്രക്കാർ പറഞ്ഞു. വ്യാഴം രാവിലെ ഏരിയപള്ളിയിലെ കൃഷിയിടത്തിൽ എത്തിയ കണ്ണംപള്ളി ഷാജി എന്നയാൾ പറമ്പിലെ കുറ്റിക്കാടുകൾക്കിടയിൽ കടുവയെ കണ്ടതായി പറഞ്ഞു. സംഭവമറിഞ്ഞ്‌ പഞ്ചായത്ത്‌ അധികൃതർ വനപാലകരെ വിവരമറിയച്ചു. വ്യാഴം ഉച്ചക്കുശേഷം ചെതലയം റെയ്‌ഞ്ച് ഓഫീസർ എ പി അബ്‌ദുൾ സമദ്, ഡെപ്യൂട്ടി റെയ്‌ഞ്ചർമാരായ കെ യു […]

ഡല്‍ഹി: ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ബാരാമുള്ളയിലും ഷോപ്പിയാനിലും ആണ് ഏറ്റുമുട്ടൽ. ബാരാമുള്ളയിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഇന്നലെ ജമ്മു കാശ്മീരിലെ ഉധംപൂരിൽനടന്ന ഇരട്ട സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തുകയാണ്. രണ്ട് ബസുകളിലായി രണ്ട് സമയത്ത് നടന്ന സ്ഫോടനത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ സഞ്ചരിച്ച സ്കൂട്ടർ ക്രൈംബ്രാഞ്ച് കണ്ടെത്തി. കഠിനംകുളത്തുനിന്നാണ് സ്‌കൂട്ടര്‍ പിടിച്ചത്. ഒരു സുഹൃത്തിന്റെ സ്കൂട്ടർ അവരറിയാതെ ജിതിൻ എടുത്തുകൊണ്ടു പോയതാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ ഭാഷ്യം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് സുഹൈല്‍ ഷാജഹാന്റെ ഡ്രൈവര്‍ സുധീഷിന്റെയാണ് സ്‌കൂട്ടര്‍. ജൂൺ 30ന് രാത്രി 11.25നാണ് എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്. ചുവന്ന ഡിയോ സ്കൂട്ടറിലെത്തിയ ആളാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പൊലീസ് […]

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. പവന് 200 രൂപ ഉയർന്ന് 37,320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4665 രൂപയാണ്. ഈ മാസത്തിലെ തന്നെ ഏറ്റവും താഴ്ന്ന വിലയില്‍ സ്വര്‍ണ വില എത്തിയത് സെപ്റ്റംബര്‍ 16,21,27, 28 എന്നീ ദിവസങ്ങളില്‍ ആണ്. 36,640 രൂപയായിരുന്നു ഈ ദിവസങ്ങളിലെ വില. സെപ്റ്റംബര്‍ 9 മുതല്‍ സെപ്റ്റംബര്‍ 13 വരെയും ഇതു പോലെ കേരളത്തിലെ സ്വർണ്ണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവന് 37,400 ഉം […]

പോളി സിസ്റ്റിക് ഓവറി സിൻഡ്രം [PCOS] ഇന്ന് സ്ത്രീകളിൽ കാണുന്ന സാധാരണമായ ഒരു അവസ്ഥയാണ്. ഇത് ക്രമം തെറ്റിയ ആർത്തവ ചക്രത്തിനും അമിതമായ പുരുഷ ഹോർമോണിന്റെ ഉത്പാദനത്തിനും [ഹിർസ്യുട്ടിസം] കാരണമാകുന്നു. പിന്നീടിത് അമിതമായ മുടി വളർച്ചയ്ക്കും അല്ലെങ്കിൽ കൂടിയ അളവിലുള്ള ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനത്തിലേക്കും നയിക്കുന്നു. അമിതമായ ശരീരഭാരം പിസിഒഎസിനെ വഷളാക്കുന്നു. ഇത് ശരീരത്തിലെ ഇൻസുലിന്റെ അളവ് കുറയ്ക്കുകയും തന്മൂലം ശരീരത്തിലെ ആൻഡ്രോജന്റെ [കൂടുതലായി ടെസ്റ്റോസ്റ്റീറോണിന്റെ ] അളവ് കൂട്ടുകയും ചെയ്യുന്നു. ഇത് മുഖത്തെ അമിതമായ രോമവളർച്ചയ്ക്കും വർധിച്ച […]

error: Content is protected !!