ഡബ്ലിൻ: അയർലണ്ടിൽ ജലാശയങ്ങളിലിറങ്ങി തിരിച്ചെത്തുന്ന വളർത്തുമൃ​ഗങ്ങൾ ചത്തുപോകുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ലെയ്ട്രിം, ഫെർമാനാ കൗണ്ടികളിലെ കായലുകളില്‍ ഇറങ്ങിയ വളര്‍ത്തു നായകള്‍ ചത്തുപോയതായി വെറ്റിനറി അധികൃതരും സാക്ഷ്യപ്പെടുത്തിയതോടെ സംഭവം ​ഗൗരവമേറിയിരിക്കുകയാണ്.
/sathyam/media/post_attachments/vhc9kJ5eCn5HPwTOPTlk.webp)
മൃ​ഗങ്ങൾ ഇറങ്ങിയ കായലുകളിലെ വെള്ളത്തിന്റെ സാംപിളുകള്‍ പരിശോധിച്ചു വരികയാണ്. അതേസമയം, വെള്ളത്തില്‍ കാണപ്പെടുന്ന ഒരുതരം ആല്‍ഗകളാണ് ഇതിന് പിന്നിലെന്നാണ് മൃഗരോഗ വിദഗദ്ധയായ ആഫി ഫരിസിന്റെ കണ്ടെത്തൽ. വെള്ളം കെട്ടിനില്‍ക്കുന്ന കായലുകള്‍, കുളങ്ങള്‍ എന്നിവയില്‍ നീന്തിയ ശേഷം തിരികെ കയറുന്ന പട്ടികളിലും മറ്റും വായില്‍ നിന്നും വെള്ളം വരിക, നുര വരിക, അപസ്മാരലക്ഷണം എന്നിവ കാണുകയും, പിന്നീട് അവയ്ക്ക് ജീവന്‍ നഷ്ടപ്പെടുകയുമാണ് ചെയ്യുന്നത്.
ബ്ലൂ-​ഗ്രീൻ ആൽ​ഗേ എന്നറിയപ്പെടുന്ന ഇവ, മൃഗങ്ങളുടെ കാലിലോ ദേഹത്തോ എത്തുകയും, മൃഗങ്ങള്‍ അത് നക്കിത്തുടയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ മാരകമായ ഈ ആല്‍ഗകള്‍ മൃഗങ്ങളുടെ അവയവങ്ങള്‍ നശിക്കാന്‍ കാരണമാകുന്നു. വളരെ പെട്ടെന്ന് തന്നെ ശരീരത്തെ ബാധിക്കുമെന്നതിനാല്‍ ഉടനടി ചികിത്സ ലഭ്യമാക്കാത്ത സാഹചര്യങ്ങളില്‍ മൃഗങ്ങള്‍ മരിച്ചുപോകുന്നു.
മാലിന്യം പോലെയോ, പത പോലെയോ വെള്ളത്തിന് മുകളില്‍ ബ്ലൂ-​ഗ്രീൻ ആല്‍ഗകളെ കാണാം. ചിലപ്പോഴെല്ലാം ഇവ ബ്രൗണ്‍ നിറത്തിലും ഉണ്ടാകാറുണ്ട്. മണ്ണിന്റെയോ, ചീഞ്ഞതോ ആയ മണമുള്ള ഇവ തീരങ്ങളിലെ പതയിലും ഉണ്ടാകാറുണ്ട്. വളരെ മാരകമായവയാണ് ഇവയെന്നും ഫെരിസ് പറയുന്നു. മൃഗങ്ങള്‍ക്ക് പുറമെ മനുഷ്യരിലും അസുഖമുണ്ടാക്കാന്‍ ഇവയ്ക്ക് സാധിക്കുമെന്നും അതിനാൽ ജാ​ഗ്രത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us