യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ ചാമ്പ്യൻമാർ... വിഗൺ മലയാളി അസോസിയേഷൻ റണ്ണർ അപ്പ്... ബോൾട്ടൻ മലയാളി അസോസിയേഷന് മൂന്നാം സ്ഥാനം

author-image
ജൂലി
New Update

publive-image

ജൂൺ 10ന് പ്രസ്റ്റൺ ചോർലിയിൽ വച്ച് നടന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ ആതിഥേയരായ ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ (FOP) ചാബ്യൻമാരായി പിപി ജോസഫ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്ക് കരസ്ഥമാക്കി. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ മുൻ ട്രഷറർ ലൈജു മാനുവൽ ആണ് ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത്.

Advertisment

അത്യന്തം വാശിയേറിയ മത്സത്തിൽ വിഗൺ മലയാളി അസോസിയേഷൻ റണ്ണർ അപ്പ് ആയി പി ഒ പത്രോസ് മെമ്മോറിയൽ എവർ റോളിഗ് ട്രോഫിയും ബോൾട്ടൺ മലയാളി അസോസിയേഷൻ സെക്കന്റ് റണ്ണർ അപ്പ് കിരീടവും നേടി. നാലാം സ്ഥാനത്ത് എത്തിയിരുന്നത് നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ (നോർമ) ആണ്.

രാവിലെ 9മണിക്ക് രജിസ്ട്രേഷനോട് കൂടി ആരംഭിച്ച മൽസരങ്ങൾ അഞ്ചര മണിയോടെ അവസാനിച്ചത്. മുഴുവൻ മൽസരാർത്ഥികളും പങ്കെടുത്ത മാർച്ച് പാസ്റ്റിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ റീജിയണൽ പ്രസിഡന്റ് ബിജു പീറ്റർ അധ്യക്ഷത വഹിക്കുകയും സെക്രട്ടറി ബെന്നി ജോസഫ് സ്വാഗതം ആശംസിക്കുകയും ചെയ്തു.

publive-image

തുടർന്ന് യുക്മ നാഷണൽ ജനറൽ സെക്രട്ടറി  കുര്യൻ ജോർജ് കായികമേള ഉൽഘാടനം ചെയ്തു. തുടർന്ന് നാഷണൽ എക്സിക്യൂട്ടീവ് ജാക്സൺ തോമസ്, റീജിയണൽ സ്പോർട്സ് കോഡിനേറ്റർ തങ്കച്ചൻ എബ്രഹാം റീജിയണൽ ട്രഷറർ ബിജു മൈക്കിൽ ആർട്സ് കോർഡിനേറ്റർ സനോജ് വർഗ്ഗീസ്, ആതിഥേയ അസോസിയേഷൻ കോഡിനേറ്റർ സിന്നി ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.

ഏറ്റവും വാശിയേറിയ വടം വലി മൽസരത്തിൽ സേവ്യേഴ്സ് അക്കൗണ്ടൻ്റസിൻ്റെ മിജോസ് സേവ്യർ സ്പോൺസർ ചെയ്ത നൂറ് പൗണ്ടും ട്രോഫിയും ബോൾട്ടൺ മലയാളി അസോസിയേഷനും രണ്ടാം സമ്മാനമായ അൻപത് പൗണ്ട് വിഗൺ മലയാളി അസോസിയേഷനും കരസ്ഥമാക്കി. മൽസരങ്ങൾ നിയന്ത്രിച്ചത് തങ്കച്ചൻ ഏബ്രഹാം ബിജു മൈക്കിൽ ടോസി സക്കറിയ ജാക്സൺ തോമസ് എന്നിവരാണ്.

നോർത്ത് വെസ്റ്റ് റീജിയണൽ ജോയിന്റ് ട്രഷറർ ടോസി സക്കറിയ വിഗൺ മലയാളി അസോസിയേഷൻ സെക്രട്ടറി ജെറിൻ ബോൾട്ടൺ മലയാളി അസോസിയേഷൻ സെക്രട്ടറി അബി അജയ്, എഫ് ഓ പി പ്രതിനിധി ജോൺസൺ കളപ്പുരക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ മറ്റ് വോളണ്ടിയർമാരുടെ സഹായസഹകരണങ്ങൾ കൊണ്ട് മൽസരങ്ങൾ അടുക്കും ചിട്ടയോടെ നടത്തുവാൻ സാധിച്ചപ്പോൾ ഓഫീസ് കാര്യങ്ങൾ കലാമേള കോർഡിനേറ്റർ സനോജ് വർഗ്ഗീസും, സിജോ വർഗ്ഗീസും എന്നിവർ ചേർന്നാണ് നിർവ്വഹിച്ചത്.

Advertisment