'വാലന്റൈൻസ് ഡേയിൽ ഈ റെസ്റ്റോറന്റിൽ വച്ചു വിവാഹാഭ്യർത്ഥന നടത്തൂ'; നിങ്ങൾക്ക് ഒരു വർഷത്തേയ്ക്ക് ഭക്ഷണം സൗജന്യം

author-image
admin
New Update

publive-image

Advertisment

ഫെബ്രുവരി 14 നു ലോകമെമ്പാടും വാലന്റൈൻസ് ഡേയ്ക്കുള്ള ഒരുക്കങ്ങളിലാണ്. വാലന്റൈൻസ് വാരാഘോഷങ്ങൾക്കായി ഹോട്ടലുകളും ഷോപ്പിങ് മാളുകളുമെല്ലാം തയ്യാറെടുത്തു കഴിഞ്ഞു. പ്രിയപ്പെട്ടവർക്കുള്ള സർപ്രൈസുകൾ, പുത്തൻ സമ്മാനങ്ങൾ എല്ലാം ഒരുക്കാനായി കടുത്ത പരിശ്രമത്തിലാണ് പലരും. അങ്ങനെയുള്ളവരെ ആകർഷിക്കാനുള്ള പുതിയൊരു സമ്മാനവുമായിട്ടാണ് യു.എസിലെ ക്രാക്കർബാരെൽ റെസ്‌റ്റോറന്റ് എത്തിയിരിക്കുന്നത്.

യുഎസിലുടനീളം ഹോംസ്‌റ്റൈൽ ഫുഡ് റെസ്റ്റോറന്റുകളുള്ള ഒരു ശൃംഖലയാണ് ക്രാക്കർബാരെൽ. ആരേയും ആകർഷിക്കുന്നതും കൗതുകമുള്ളതുമാണ് ഇവിടുത്തെ ഓഫർ. വാലന്റൈൻസ് ഡേയിൽ നിങ്ങളുടെ പങ്കാളിയെ പ്രൊപ്പോസ് ചെയ്യാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ, അങ്ങനെയുള്ളവരെയാണ് ഇവർ ആകർഷിക്കുന്നത്.

റെസ്റ്റോറന്റിൽ വച്ചു വിവാഹാഭ്യർത്ഥന നടത്തുന്ന ജോഡികൾക്ക് ഒരു വർഷത്തേയ്ക്ക് സൗജന്യ ഭക്ഷണമാണ് ഇവർ സമ്മാനമായി നൽകുക. ഫെബ്രുവരി 10 മുതൽ ഫെബ്രുവരി 16 വരേയാണ് ഈ ഓഫർ. കൂടാതെ ഫെബ്രുവരി 10 നും ഫെബ്രുവരി 14 നും ഇടയിൽ ക്രാക്കർ ബാരലിൽ ഭക്ഷണം കഴിക്കുന്ന ദമ്പതികളിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യമായി മധുരപലഹാരവും ഇവിടെ നിന്ന് ലഭിക്കും.

Advertisment