ഖത്തറിൽനടന്നുകൊണ്ടിരിക്കുന്ന ഫിഫ ലോകകപ്പ് 2022 ൽ, മൊറോക്കൻ ടീം ചരിത്രം രചിച്ചാണ് മുന്നേറ്റം നടത്തിയിരിക്കുന്നത്. പോർച്ചുഗലിനെ പരാജയപ്പെടുത്തി അവർ സെമിയിലെത്തിയതുമാത്രമല്ല ഖത്തറിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് 2022 ൽ അവർക്കെതിരേ കളിച്ച ഒരു ടീമിനും ഗോളടിക്കാൻ കഴിഞ്ഞിട്ടില്ല എന്ന താണത് ആ വസ്തുത.
മൊറോക്കോയ്‌ക്കെതിരേ എതിർ ടീമുകൾക്ക് ഗോളടിക്കാൻ കഴിയാത്തതിന് കാരണം മൊറോക്കൻ ഗോൾ പോസ്റ്റിന് ഇരുമ്പുമറയായി മാറിയ അവരുടെ ഗോൾകീപ്പർ 'യാസിൻ ബോനോ' എന്ന സൂപ്പർ ഹീറോയാണ്.
ടീം സെമിയിൽ എത്തിയതോടെ ആരാധകരുടെ ആവേശം അതിന്റെ പാരമ്യത്തിലാണ്. വലിയ താരപരി വേഷം ലഭിച്ചിരിക്കുന്ന ബോനോയെ ഒരു സൂപ്പർ നായകനെപ്പോലെ ആരാധകർ ഇപ്പോൾ ആദരിക്കുന്നു.
ലോകകപ്പിൽ മൊറോക്കോ ഇതുവരെ അഞ്ച് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അഞ്ചിലും അജയ്യർ. ക്രൊയേഷ്യക്കെതിരെയായിരുന്നു ലോകകപ്പിൽ മൊറോക്കോയുടെ ആദ്യ മത്സരം. ഇതിൽ ഒരു ടീമിനും ഗോൾ നേടാനാകാത്തതിനാൽ മത്സരം സമനിലയിലായി.
തുടർന്നുള്ള മത്സരങ്ങളിൽ പെനാൽറ്റി ഷൂട്ടൗട്ട് വഴി ബെൽജിയത്തെയും 2-1നു കാനഡയെയും 3-0നു സ്‌പെയിനിനെയും തോൽപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ മൊറോക്കോ 1-0ന് പോർച്ചുഗലിനെ പരാജയപ്പെടുത്തി.
കാനഡയ്‌ക്കെതിരായ മത്സരത്തിൽ മൊറോക്കോ ഒരു സെൽഫ് ഗോൾ അടിച്ചത് മാറ്റിനിർത്തിയാൽ ലോകകപ്പിൽ മൊറോക്കോ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.
മൊറോക്കോയുടെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ ഗോൾകീപ്പർ ബോണോയ്ക്ക് നൽകാനുള്ള കാരണം ഇതാണ്.
സ്‌പെയിനിനെതിരായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഒരു ഗോൾ പോലും 31 കാരനായ ബോനോ വഴങ്ങിയില്ല. നേരത്തെ, 130 മിനിറ്റ് നീണ്ട മത്സരത്തിൽ സ്‌പെയിൻ ടീമിന്റെ പന്ത് ഗോൾപോസ്റ്റിൽ തൊടാൻ പോലും അനുവദിച്ചില്ല. ഈ മത്സരത്തിന് ശേഷം സ്പാനിഷ് ടീം ലോകകപ്പിൽ നിന്ന് പുറത്തായതോടെ ഫുട്ബോൾ ചരിത്രത്തിൽ മൊറോക്കോയുടെ നാമം സ്വർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർക്കപ്പെട്ടു.
പഴയ മാനസികാവസ്ഥ തങ്ങൾ മാറ്റിമറിച്ചിട്ടുണ്ടെന്നും മൊറോക്കൻ കളിക്കാർക്ക് അത്ഭുതങ്ങൾ ചെയ്യാൻ കഴിയുമെന്ന് തങ്ങളുടെവരും തലമുറ അറിയുമെന്നും ബോണോ പറഞ്ഞു.
ബോനോ ലോകത്തെ അറിയപ്പെടുന്ന മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ്.2022ൽ അദ്ദേഹത്തിന് ഫ്രാൻസിന്റെ അഭിമാനമായ യാഷിൻ ട്രോഫി ലഭിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കാണ് ഈ അവാർഡ് നൽകുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും മികച്ച ഒമ്പതാമത്തെ ഗോൾകീപ്പറായും അദ്ദേഹം മാറപ്പെട്ടു.
2021-22 സീസണിൽ സ്പെയിനിന്റെ അഭിമാനകരമായ സമോറ ട്രോഫിയും ബോണോയെ ആദരിച്ചു. സ്പെയിനിൽ, ഒരു വർഷത്തിൽ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങുന്ന ഗോൾകീപ്പർക്കാണ് ഈ അവാർഡ് നൽകുന്നത്.
2020 ഓഗസ്റ്റിൽ, സെവില്ലേക്കായി കളിക്കുമ്പോൾ, ബോണോ മികച്ച ഗോൾകീപ്പിംഗ് പ്രകടമാണ് കാഴ്ചവച്ചത്. അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിൽ 2-1 ന് അദ്ദേഹത്തിന്റെ ടീം വിജയിച്ചു. ഇതോടെ ആറാം യൂറോപ്യൻ ലീഗ് കിരീടം സെവിലേ സ്വന്തമാക്കി.
കാനഡയിലെ മോൺട്രിയലിലാണ് യാസിൻ ബോണോ ജനിച്ചത്. ഏഴാം വയസ്സിൽ സ്വദേശമായ മൊറോക്കോ യിലേക്ക് മടങ്ങി. കുട്ടിക്കാലം മുതൽ ഫുട്ബോളിൽ താൽപ്പര്യമുണ്ടായിരുന്നുവെങ്കിലും കളിയോടുള്ള അഭിനിവേശത്തിന് പിതാവ് എതിരായിരുന്നു. എന്നാൽ മുന്നോട്ടുള്ള പ്രയാണത്തിൽ ബോനോയിലെ ഫുടബോൾ പ്രതിഭയെ തടയനാർക്കുമായില്ല.
സ്പാനിഷ് ഫുട്ബോൾ ക്ലബ് ആയ അത്‌ലറ്റിക്കോ ഡി മാഡ്രിഡ് അദ്ദേഹത്തെ സൈൻ ചെയ്തപ്പോൾ അദ്ദേഹം മൊറോക്കോ വിട്ടു. എന്നാൽ അദ്ദേഹത്തിന്റെ അവിടുത്തെ അനുഭവം അത്ര മികച്ചതല്ലാത്തതിനാൽ ക്ലബ്ബ് വിടേണ്ടിവന്നു. തുടർന്ന് 2016-2019 മുതൽ ജിറോണ ഫുട്‌ബോൾ ക്ലബ്ബിന്റെ ഭാഗമായിരുന്നു. ഇതിന് ശേഷമാണ് സെവില്ലെയിലെത്തിയത്.
സ്പെയിനുമായി നല്ല ബന്ധമുണ്ടെങ്കിലും ബോണോ അർജന്റീന ഫുട്ബോളിന്റെ കടുത്ത ആരാധക നാണെന്ന് എല്ലാവർക്കും അറിയാം.
'എൽ ബുറിറ്റോ ഒർട്ടേഗ' എന്നറിയപ്പെടുന്ന അർജന്റീനയുടെ ഏരിയൽ ഒർട്ടേഗയാണ് ബോണോയുടെ പ്രിയപ്പെട്ട താരം. ആ സ്നേഹം മൂലം ബോണോ തന്റെ പ്രിയപ്പെട്ട നായയെ ഏരിയൽ എന്ന് സ്നേഹത്തോടെ വിളിക്കാറുമുണ്ട്.
ഫുട്ബോൾ ലോകകപ്പ് സെമിയിൽ ഫ്രാൻസിനെ നേരിടാനിറങ്ങുന്ന മൊറോക്കോയിലാണ് ഇനി ലോകത്തിന്റെ കണ്ണുകൾ. ഒപ്പം ഗോൾപോസ്റ്റിൽ വന്മതിലായി നിലകൊള്ളുന്ന ബോനോ യിലും.