മെസ്സിയും റൊണാൾഡോയും ഈ ലോകകപ്പിൽ ഏറ്റുമുട്ടുമോ ? ഇരുവരുടെയും ലോകമെമ്പാടുമുള്ള ഫാൻസ് വളരെ ആകാംഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് ഇരുവരും തമ്മിലുള്ള മത്സരം.. പക്ഷേ സാദ്ധ്യത വളരെ വിദൂരത്താണ്....
കാരണം, മെസ്സിയുടെ ടീമായ അർജന്റീനയും റൊണാൾഡോയുടെ ടീം പോർട്ടുഗലും ഉൾപ്പടെ 8 ടീമുകൾ ക്വാർട്ടർ ഫൈനലിലെത്തി യിരിക്കുകയാണ്. ക്വാർട്ടർ ഫൈനലിൽ ഇവരുടെ ടീമുകൾ ഏറ്റുമുട്ടില്ല. ക്വാർട്ടർ ഫൈനലിൽ അർജന്റീനയും നെതർലാൻഡ്‌സും തമ്മിലാണ് മത്സരം. പോർട്ടുഗൽ മൊറോക്കോ യുമായാണ് ഏറ്റുമുട്ടുക.
സെമി ഫൈനലിലും മെസ്സിയും റൊണാൾഡോയും നേർക്കുനേർ വരില്ല. കാരണം അര്ജന്റീന ക്വാർട്ടർ ഫൈനൽ ജയിക്കുകയാണെങ്കിൽ നെയ്‌മറുടെ ടീമായ ബ്രസീൽ അല്ലെങ്കിൽ ക്രൊയേഷ്യയുമായാകും അവർ സെമിഫൈനൽ കളിക്കുക.
പോർട്ടുഗൽ ക്വാർട്ടർ ഫൈനൽ ജയിച്ചാൽ അവർ സെമിഫൈനൽ കളിക്കുക ഫ്രാൻസുമായോ ഇംഗ്ലണ്ടു മായോ ആയിരിക്കും. എന്നാൽ ഇരു ടീമുകളും തങ്ങളുടെ സെമിഫൈനൽ മത്സരം ജയിക്കുകയാണെങ്കിൽ ഈ മാസം 18 ന് നടക്കുന്ന ഫൈനലിൽ മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയും തമ്മിലുള്ള നേർക്കുനേർ മത്സരം കാണാൻ ഫുട്ബോൾ ആരാധകർക്ക് ഭാഗ്യമുണ്ടാകും.
35 കാരനായ മെസ്സിയുടെയും 38 വയസ്സ് അടുത്ത ഫെബ്രുവരിയിൽ തികയുന്ന റൊണാൾഡോയുടെയും അവസാന ലോകകപ്പ് മത്സരമാകും ഇത്. അതുകൊണ്ടുതന്നെ ഇത്തവണ ലോകകപ്പ് കരസ്ഥമാക്കണമെന്ന വെറും വാശിയും ഇരു താരങ്ങളുടെയും ടീമുകൾക്കുണ്ട്.