താരവിവാഹത്തില്‍ സ്റ്റാറായി ചക്ക ബിരിയാണി; നയന്‍സ്- വിക്കി വിവാഹത്തിലെ രുചിയേറും വിഭവങ്ങള്‍

author-image
admin
Updated On
New Update

publive-image

Advertisment

സോഷ്യല്‍ മീഡിയയില്‍ ഇത്രയും ആവേശമുണ്ടാക്കിയ മറ്റൊരു താരവിവാഹം തെന്നിന്ത്യയില്‍ സമീപകാലത്തൊന്നും നടന്നിട്ടില്ല. മഹാബലിപുരത്തെ ഷെറാട്ടണ്‍ ​ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളില്‍ പലരും എത്തി. രജനീകാന്തും ഷാരൂഖ് ഖാനും അജിത്ത് കുമാറും വിജയ്‍യും മണി രത്നവും ആറ്റ്‍ലിയുമൊക്കെ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ആ താരനിര പോലെ പകിട്ടേറിയതായിരുന്നു വിരുന്നുമേശയും. കേരള, തമിഴ് വിഭാവങ്ങളുടെ വ്യത്യസ്തമായ രുചിക്കൂട്ട് അതിഥികള്‍ക്ക് നവ്യാനുഭവമായി. വെജിറ്റേറിയന്‍ ഭക്ഷണമാണ് നയന്‍സും വിക്കിയും അതിത്ഥികള്‍ക്കായി തെരഞ്ഞെടുത്തത്. വ്യത്യസ്ഥമായ ചക്ക ബിരിയാണി മുതല്‍ അവിയല്‍ വരെ നീളുന്നു പട്ടിക. രജനികാന്ത്, ഷാരൂഖ് ഖാന്‍, മണിരത്നം, ആറ്റ്ലി തുടങ്ങി വന്‍ താരനിരയാണ് ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലിലെ വിവാഹ സത്കാരത്തിന് എത്തിയിരുന്നത്.

എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ആരോഗ്യകരവും ഏറ്റവും സ്വാദിഷ്ടവുമായ വിഭവങ്ങളാണ് വിവാഹസ്തകാരത്തിന് ഉണ്ടാവുക എന്ന് വിഘ്നേഷ് ശിവന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും സദ്യവട്ടങ്ങളില്‍ കാണുന്ന പരമ്പരാഗത വിഭവങ്ങളും ന്യൂജെന്‍ വെജിറ്റേറിയന്‍ ഇനങ്ങളും തീന്‍മേശയില്‍ ഇടംപിടിച്ചിരുന്നു.

ബുഫേ സൗകര്യവും വര്‍ണ്ണാഭമായ തീന്‍മേശകളില്‍ ചുറ്റും ഇരുന്ന് കഴിക്കാനും കഴിയുന്ന രീതിയിലായിരുന്നു വിരുന്ന്. ചെന്നൈ കേന്ദ്രീകരിച്ച് പഞ്ചനക്ഷത്ര നിലവാരമുള്ള ഇവന്‍റ് മാനേജ്മെന്‍റിന്‍റെ ഭാഗമായ കാറ്ററിംഗ് സര്‍വ്വീസാണ് വിഭവങ്ങള്‍ ഒരുക്കിയത്. കൊതിയൂറും ചക്കബിരിയാണി ആയിരുന്നു ഭക്ഷണവിഭവങ്ങളിലെ സ്റ്റാര്‍.

അവിയല്‍, പരിപ്പ് കറി, ബീന്‍സ് തോരന്‍, കാരറ്റ് തോരന്‍, രസം, ഇളനീര്‍ പായസം എന്നിവ തയാറാക്കിയിരുന്നത് പൂര്‍ണമായും കേരള സ്റ്റൈലില്‍. തമിഴ്നാടിന്‍റെ തനത് ശൈലിയിലുള്ള സാമ്പാര്‍ സാദവും, തൈര് സാദവും ഉണ്ടായിരുന്നു. ഉത്തരേന്ത്യന്‍ ശൈലിയിലുള്ള പനീര്‍ പട്ടാണി കറിയും സ്പൈസിയായ കിഴങ്ങ് വറുവലും വിഭവങ്ങളില്‍ വേറിട്ട് നിന്നു. തമിഴ് ശൈലിയുള്ള മോര് കുഴമ്പും, ചെപ്പ കിഴങ്ങ് പുളി കുഴമ്പ്, പൂണ്ടു മുളകുരസം എന്നിവയും വിരുന്നിന് എത്തിയവരുടെ മനം കവര്‍ന്നു.

വെജിറ്റബിള്‍ റായിത്ത, ഉഴുന്നുവട, പപ്പടം, നെല്ലിക്ക അച്ചാര്‍ വരെ വിഭവങ്ങളില്‍ ഇടം പിടിച്ചിരുന്നു. തമിഴ്നാട്ടിലെ തനത് പൊന്നി അരിയിലുള്ള ചോറാണ് തയാറാക്കിയിരുന്നത്. തീര്‍ന്നില്ല, ഇളനീര്‍ പായസത്തിനൊപ്പം ബദാം ബ്രെഡ് ഹല്‍വും അതിഥികള്‍ക്കായി ഒരുക്കിയിരുന്നു. തിരുപ്പതി ക്ഷേത്രത്തില്‍ വച്ച് താലികെട്ട് നടത്താന്‍ ഇരുവര്‍ക്കും ആദ്യം പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ വീട്ടുകാര്‍ക്ക് എത്തിചേരുന്നതിനുള്ള പ്രയോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് മഹാബലിപ്പുരത്തേക്ക് ചടങ്ങ് ചുരുക്കിയത്.

Advertisment