അയല പൊരിച്ചതുണ്ട്... അയല ഇതുപോലെ പൊരിച്ചു നോക്കൂ, വീണ്ടും വീണ്ടും കഴിക്കാൻ തോന്നും

author-image
admin
Updated On
New Update

publive-image

അയല എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറാത്ത മലയാളികൾ കുറവായിരിക്കും. പൊതുവെ ഭക്ഷണ പ്രിയരായ മലയാളികൾക്ക് മീൻ വിഭവങ്ങളോട് പ്രത്യേക ഇഷ്ടമാണ്. കാലങ്ങളായി തീൻമേശ ഭരിക്കുന്ന മത്തിയും അയലയും വിവിധ തരത്തിൽ പാകം ചെയ്യാറുണ്ട്. അയല ഇതുപോലെ പൊരിച്ചു നോക്കൂ... വീണ്ടും വീണ്ടും കഴിക്കാൻ തോന്നും

Advertisment

അയല വൃത്തിയാക്കി കഴുകി വരഞ്ഞു വെയ്ക്കുക.

അയല (1 കിലോയോളം) വറുക്കാൻ വേണ്ടത്:

ഇഞ്ചി 1.5 " കഷ്ണം & വെളുത്തുള്ളി 5-6 അല്ലികൾ
ചെറിയ ഉള്ളി - 4-5 എണ്ണം (ചിലർ ഉള്ളി ചേർക്കാറില്ല)
ചുവന്ന മുളക് പൊടി - 2 tbsp (പാകത്തിനനുസരിച്ച്)
മഞ്ഞൾ പൊടി - 3/4 tsp
കുരുമുളക് പൊടി - 1 tsp
ഉപ്പു - പാകത്തിന്
എണ്ണ - മീൻ വറുക്കാൻ ആവശ്യത്തിനു

പാകം ചെയ്യുന്ന വിധം

ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ നല്ലതുപോലെ ചതച്ചു മുളകു മഞ്ഞൾ കുരുമുളക് പൊടികളും ഉപ്പും ലേശം വെള്ളം ചേർത്ത് കുഴയ്ക്കുക. ഇവ ഒന്നിച്ചു മിക്സിയിൽ ചതച്ചെടുക്കുകയും ആവാം. അരപ്പ് തേയ്ക്കാൻ പാകത്തിനാവണം വെള്ളം.
ഈ അരപ്പ് വരഞ്ഞു വെച്ചിരിക്കുന്ന മീനിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. (വരഞ്ഞയിടങ്ങളിൽ തേയ്ക്കാൻ ശ്രദ്ധിക്കുക, മീനിൽ നല്ലതുപോലെ അരപ്പ് പിടിക്കാൻ ആണിത്).
കുറച്ചു നാരങ്ങാ നീര് ചേര്ക്കുന്നത് നല്ലതാണ്, ഒരു പ്രത്യേക സ്വാദും കിട്ടും, വറുക്കുമ്പോൾ അധികം ഉളുമ്പ് മണം ഉണ്ടാകേയുമില്ല.

ഒരു മണിക്കൂറോളം ഇങ്ങനെ വെച്ചിട്ട് ചൂടുള്ള എണ്ണയിൽ വറുത്തെടുക്കുക. ചൂടുള്ള ദിവസ്സങ്ങളിൽ അരപ്പ് തേച്ച മീൻ ഒരു പാത്രത്തിൽ മൂടി വെച്ച് ഫ്രിഡ്ജിൽ വെയ്ക്കുന്നതു നല്ലതാണ്. മീൻ തിരിച്ചിട്ടു രണ്ടു വശവും നല്ലത് പോലെ വറുക്കുക.

Advertisment