ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

Advertisment

പണമിടപാടുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ധാരാളമായി ആശ്രയിക്കുന്ന ഒരു സമൂഹമാണ് നമുക്കുള്ളത്. പ്രധാനമായും യുവാക്കളും ചെറുകിട ബിസിനസുകാരുമാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വീഴ്ച വരുത്തുന്നത്.എന്നാല്‍ പലപ്പോഴും നിങ്ങള്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള ക്രെഡിറ്റ് കാര്‍ഡ്, ഇ.എം.ഐ പിഴവുകളെ കുറിച്ച് ചിലത് പരിശോധിക്കാം.

ഒന്നിലേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കി വെയ്ക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ടാകാം. ഒന്നിലേറെ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പണം വേഗത്തില്‍ ചെലവാക്കപ്പെടുകയും അത് വേണ്ടവിധത്തില്‍ ശ്രദ്ധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരുകയും ചെയ്യാം. ക്രെഡിറ്റ് കാര്‍ഡില്‍ മേല്‍ ഒരു നിശ്ചിത തുക സര്‍വ്വീസ് ചാര്‍ജ്ജും കാര്‍ഡ് കൈവശം വെച്ചിരിക്കുന്നതിന്റെ പേരിലും മറ്റുമായി പ്രതിമാസം ബാങ്ക് ഈടാക്കാറുണ്ട്.

ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടച്ചു തീര്‍ത്താലും ഈ ചാര്‍ജ്ജുകള്‍ അടച്ചേ മതിയാകു. അതുകൊണ്ട് തന്നെ ക്രെഡിറ്റ് കാര്‍ഡ് വേണ്ട എന്ന് തീരുമാനിച്ച് കഴിഞ്ഞാല്‍ പിന്നെ ആ കാര്‍ഡ് കൈവശം സൂക്ഷിച്ച് അനാവശ്യമായി ചാര്‍ജ്ജ് അടയ്ക്കാന്‍ നില്‍ക്കരുത് പകരം ബാങ്കിനെ വിവിരം ധരിപ്പിച്ച് കാര്‍ഡ് സറണ്ടര്‍ ചെയ്യണം. ബില്ലില്‍ ബാങ്ക് ആവശ്യപ്പെടുന്ന യഥാര്‍ത്ഥ തുക മാത്രം നല്‍കാന്‍ ശ്രദ്ധിക്കണം.

പലിശ എപ്പോഴും കൃത്യമായി കണക്ക് കൂട്ടിയിരിക്കണം. അങ്ങനെ ചെയ്താല്‍ തന്നെ അനാവശ്യ ക്രെഡിറ്റ് കാര്‍ഡ് ഇ.എം.ഐകളില്‍ നിങ്ങള്‍ക്ക് പെടേണ്ടി വരില്ല. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ വാങ്ങുന്ന ഉപകരണങ്ങളും സാധന സാമഗ്രഹികളും ക്രെഡിറ്റ് കാര്‍ഡ് ഓഫറിലായിരിക്കാം. എന്നാല്‍ അതിന് മേലുള്ള പലിശ ശ്രദ്ധിക്കാതെ ഇരിക്കുരുത്. ഉദാഹരണത്തിന് ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ വഴി വാങ്ങുന്ന സാധാനങ്ങളില്‍ നിങ്ങള്‍ക്ക് വിലക്കുറവ് ലഭിച്ചാലും അത് പലിശയായി ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ നിങ്ങള്‍ അടയ്ക്കുന്നത്രെയുള്ളു.

ചെറിയ ചെറിയ തുകകള്‍ അടച്ച് ഓരോ മാസവും കടം തീര്‍ക്കുന്ന വഴിയാകും പൊതുവെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ചെയ്യുന്നത്. എന്നാല്‍ ഇത് കടം അടച്ച് തീരാനുള്ള സമയം കൂട്ടുക മാത്രമാണ് ചെയ്യുന്നത്. അതുപോലെ വായ്പ തുക അടച്ചു തീര്‍ക്കാന്‍ ഒരുപാട് സമയം എടുക്കുകയും ചെയ്യുന്നു. പലിശ ഇനത്തിലും ചെറുതല്ലാത്ത ഒരു തുക നല്‍കേണ്ടിവരും. അതിനാല്‍ തന്നെ നിശ്ചിത സമയപരിധിക്കുള്ളില്‍ കടം മുഴുവനായി അടച്ചു തീര്‍ത്ത് പലിശ നല്‍കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

ക്രെഡിറ്റ് കാര്‍ഡില്‍ ഒരാള്‍ പിന്‍വലിക്കുന്ന തുകയ്ക്ക് അനുസരിച്ച് മിക്ക ബാങ്കുകളും അഡ്വാന്‍സ് ഫീയായി 50 ശതമാനം വരെ ഈടാക്കാറുണ്ട്. കാര്‍ഡില്‍ നിന്ന് എടുത്ത പണം തിരിച്ചടയ്ക്കുന്നത് വരെ ഈ ഫീസ് നല്‍കേണ്ടതായി വരുന്നു. അതുകൊണ്ട് പരമാവധി ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം പിന്‍വലിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ക്രെഡിറ്റ് കാര്‍ഡ് ബുദ്ധിപരമായി ഉപയോഗപ്പെടുത്തിയാല്‍ കാഷ് ബാക്കും,ഓഫറുകലും അതോടൊപ്പം ക്രെഡിറ്റ് സ്‌കോര്‍ വളര്‍ച്ചയും ലഭിക്കുമെന്നതാണ് മറ്റൊരു വസ്തുത.

Advertisment