യുഎ​ഇ​യി​ൽ ര​ജി​സ്​​ട്രേ​ഷ​നു​ള്ള ആ​ദ്യ ഓ​ട്ടോറിക്ഷ മലയാളി യുവാവ് സ്വന്തമാക്കി

author-image
Gaana
Updated On
New Update

publive-image

Advertisment

ദുബായ്: യുഎഇയിൽ രജിസ്ട്രേഷനുള്ള ആദ്യ ഓട്ടോറിക്ഷ സ്വന്തമാക്കി മലയാളി യുവാവ്. ദുബൈയിൽ ബിസിനസുകാരനായ മലയാളിയായ ജുലാഷ് ബഷീർ ആണ് ഈ നേട്ടം സ്വന്തമാക്കിയത്.

ക്ലാസിക് വാഹനങ്ങളോട് താത്പര്യമുള്ള ജുലാഷ് മൂന്നു മാസം മുമ്പാണ് ഇറ്റലിയിൽ നിന്ന് 1985 മോഡൽ ക്ലാസിക് പ്യാജിയോ ക്ലാസിനോ ഇറക്കുമതി ചെയ്തത്.

ക്ലാസിക് വാഹനങ്ങൾ നിരത്തിലിറക്കണമെങ്കിൽ ഷാർജ ഓൾഡ് കാർ ക്ലബിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. അതിനാൽ ഷാർജയിലെ ഓൾഡ് കാർ ക്ലബിൽ ഓട്ടോ രജിസ്റ്റർ ചെയ്യുകയായിരുന്നു പ്രാരംഭ ഘട്ടം.

പിന്നീട് ഷാർജ ഓൾഡ് കാർ ക്ലബിൽ നിന്ന് കസ്റ്റംസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ഓട്ടോറിക്ഷ ജുലാഷിന് നിരത്തിലിറക്കാനും സാധിച്ചു. ഒരു വർഷത്തേക്കാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഓട്ടോയുടെ പരമാവധി വേഗത 80 കിലോമീറ്ററായതിനാൽ അധിവേഗ പാതയിൽ ഓടിക്കാനാവില്ല. എങ്കിലും മറ്റ് റോഡുകളിൽ വാഹനം ഓടിക്കുന്നതിന് പ്രയാസമില്ലെന്ന് ജുലാഷ് പറഞ്ഞു.

മുമ്പ് കേരളത്തിൽ നിന്ന് ജുലാഷ് ടി.വി.എസ് കമ്പനിയുടെ ഓട്ടോ ഇറക്കുമതി ചെയ്ത് രജിസ്ട്രേഷനായി അപേക്ഷിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്നാണ് ക്ലാസിക് മോഡലായ പ്യാജിയോ ക്ലാസിനോവിനെ ഇറ്റലിയിൽ നിന്നും എത്തിച്ചത്.

Advertisment