ഖത്തർ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

New Update

publive-image

ഇന്ത്യന്‍ സ്വാതന്ത്യ ദിനാഘോഷത്തോട് അനുബന്ധിച്ച് വർഷം തോറും ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ല കമ്മിറ്റി നടത്തി വരാറുള്ള രക്തദാന ക്യാമ്പ് ഇത്തവണയും ഓഗസ്റ്റ് 27 നു ഹമദ് ബ്ലഡ് ഡോനെഷൻ സെന്റർ ൽ വെച്ച് 130 ഓളം പേര് പങ്കെടുപ്പിച് സംഘടിപ്പിക്കപ്പെട്ടു.

Advertisment

ലോകം മുഴുവൻ മഹാമാരിയുമായി യുദ്ധം ചെയ്തു കൊണ്ടിരിക്കുന്ന ഈ ഒരവസരത്തിൽ ജാതി-മത-വര്‍ഗ്ഗീയ ചിന്തയിലൂടെ തമ്മിലടിക്കുന്ന ഈ അവസരത്തിൽ ഇതുപോലുള്ള മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്ന ജില്ലാ കമ്മിറ്റിയെ ആത്മാർഥമായി പ്രശംസിച്ചു കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ സൂചിപ്പിച്ചു. നാട്ടില്‍ നിന്ന് ആശംസകള്‍ അറിയിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ്  വി.ഡി സതീഷന്‍,  രമേഷ് ചെന്നിത്തല, കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട്  ഡി.കെ ശിവകൂമാര്‍, വര്‍ക്കിംഗ് കമ്മറ്റി പ്രസിഡണ്ട്  സലീം അഹമ്മദ്, കെ എസ് യു പ്രസിഡന്റ് കെഎം അഭിജിത്, കെ എസ് യു ജൻ. സെക്രട്ടറി റഷീദ് എന്നിവർ സംസാരിച്ചു.

കമ്മിറ്റി പ്രസിഡണ്ട്  അഷ്റഫ് വടകര, ജനറല്‍ സെക്രട്ടറി അബ്ബാസ്, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ അസീസ് പുറായില്‍, ഹരീഷ് തുടങ്ങി നിയോജകമണ്ഡലം കമ്മറ്റി ഭാരവാഹികള്‍, പ്രോഗ്രാം കമ്മറ്റി ഭാരവാഹികള്‍ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഇന്‍കാസ് ഗ്ലോബല്‍ സെന്‍ട്രല്‍ നേതാക്കളായ സമീർ ഏറാമല, സിദ്ധീഖ് പുറായിൽ, കെകെ ഉസ്‍മാൻ, കരീം നടക്കൽ, സിറാജ് പാലൂർ, ശ്രീ. വിപിന്‍ മേപ്പയൂര്‍ എന്നിവർ സന്നിഹിതരായി.രക്തം ദാനം ചെയ്തും അല്ലാതെയും വന്ന് സഹകരിച്ച നേതാക്കൾക്കും പ്രവർത്തകർക്കും, സ്പോണ്‍സര്‍മാര്‍ ഹമദ് ഹോസ്പിറ്റല്‍ സ്റ്റാഫുകൾ തുടങ്ങി എല്ലാവര്‍ക്കും കമ്മിറ്റി പ്രത്യേകം നന്ദി അറിയിച്ചു.

Advertisment