പ്രവാസി പ്രക്ഷോഭം ഐക്യ ദാർഢ്യ സംഗമം

author-image
admin
New Update

publive-image

റിയാദ് :പ്രവാസികളോടുള്ള കേന്ദ്ര -സംസ്ഥാന ഗവണ്മെന്റുകളുടെ അവഗണനക്കെതിരെ "കോവിഡ് പ്രതിസന്ധി :പ്രവാസികളുടെ പ്രതിസന്ധി പരിഹരിക്കുക " എന്ന ആവശ്യമുനയിച്ച് പ്രവാസി വെൽഫെയർ കേരള ആഗസ്റ്റ് 13 ന് നടത്തുന്ന പ്രവാസി പ്രക്ഷോഭം വിജയമാക്കുന്നതിന് പ്രവാസി റിയാദ് വെസ്റ്റ്‌ മേഖല ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

Advertisment

കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുക, കോവിഡ് ബാധിച്ച് മരണപെട്ട പ്രവാസികളുടെ ആശ്രിതർക്ക് ധനസഹായം നൽകുക, പ്രവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കാൻ നയതന്ത്ര ഇടപെടലുകൾ നടത്തുക, ഇവിടെ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം ഗവണ്മെന്റ് ചിലവിൽ നാട്ടിൽ എത്തിക്കുക, പ്രവാസി വിദ്യാർഥികളുടെ ഉന്നത വിദ്യഭ്യാസത്തിനായി നീറ്റ് പരീക്ഷ കേന്ദ്രം സൗദിയിൽ അനുവദിക്കുക തുടങ്ങി നിരവധി പ്രവാസി വിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ കാണിക്കുന്ന അവഗണനക്കെതിരെ പ്രവാസികൾ തന്നെ മുന്നോട്ട് വരണമെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച പ്രവാസി കേന്ദ്ര സമിതി അംഗം ഖലീൽ പാലോട് ആവശ്യപ്പെട്ടു.

മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ പ്രവാസി പ്രശ്നങ്ങളോട് മുഖം തിരിച്ചു നിൽകുമ്പോഴും പ്രവാസി പ്രശ്നങ്ങൾ സർക്കാറുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ വെൽഫെയർ പാർട്ടി നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും പ്രവാസ മണ്ണിൽനിന്നും ഉണ്ടാവുമെന്നും പ്രക്ഷോഭം വൻ വിജയമാക്കുവാൻ സജീവമായി എല്ലാ പ്രവാസികളും രംഗത്തിറങ്ങണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച വെസ്റ്റ്‌ മേഖല പ്രസിഡന്റ് ശിഹാബ് കുണ്ടൂർ ആഹ്വനം ചെയ്തു. ഫൈസൽ കൊല്ലം, സിദ്ദിഖ് ഇരിക്കൂർ, ഷമീം അഹമദ്, ഖലീൽ അബ്ദുല്ല എന്നിവർ ആശംസ പ്രസംഗം നടത്തി. യാസീൻ അഹമദ് സാഹിർ ഗാനം ആലപിച്ചു. ശബ്ന അബ്ദുൽ ലത്തീഫ് സ്വാഗതവും ബാരിഷ് ചെമ്പകശേരി നന്ദിയും പറഞ്ഞു. ആസിഫ് കക്കോടി അവതാരകാനായിരുന്നു.

Advertisment