/sathyam/media/post_attachments/rKr4MmBUuqxEBTc7Qrxn.jpeg)
റിയാദ് : കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയ മഹദൂദ് യൂണിറ്റ് അംഗം അശോകന് കേളി ചികിത്സാ സഹായം കൈമാറി. റിയാദ് ബദിയയിലെ മഹദൂദിൽ ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്ന അശോകൻ കണ്ണിന് കാഴ്ച ശക്തി കുറയുന്ന രോഗത്തെ തുടർന്ന് വിദഗ്‌ധ ചികിത്സക്കായി നാട്ടിൽ പോവുകയായിരുന്നു. അശോകന്റെ കടുത്ത സാമ്പത്തിക ബുദ്ദിമുട്ട് മനസ്സിലാക്കി കേളി ബദിയ ഏരിയ കമ്മിറ്റിയും മഹദൂദ് യൂണിറ്റ് കമ്മിറ്റിയും സംയുക്തമായാണ് ചികിത്സാ സഹായം സ്വരൂപിച്ചത്.
തൃശൂർ സ്വദേശിയായ അശോകന്റെ വസതിയിൽ കോവിഡ് മാനദണ്ഡ പ്രകാരം ചേർന്ന ലളിതമായ ചടങ്ങിൽ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി പിബി അനൂപാണ് അശോകന് സഹായം കൈമാറിയത്. ചടങ്ങിൽ കേളി ജീവകാരുണ്യ കമ്മിറ്റി കൺവീനർ മധു പട്ടാമ്പി, കേളി മുൻ ജോയിന്റ് സെക്രട്ടറി റഫീഖ് പാലത്ത്, കേളി ബത്ഹ ഏരിയ മെമ്പർ ബിജു ഉള്ളാട്ടിൽ, കേളി മുൻ കേന്ദ്ര കമ്മിറ്റി അംഗം സുരേഷ് ചന്ദ്രൻ, പ്രവാസി സംഘം ഏരിയ സെക്രട്ടറി അബൂബക്കർ മലയിൽ, പ്രവാസി സംഘം ഏരിയ പ്രസിഡന്റ് മോഹൻദാസ് ഏലത്തൂർ, ബ്രാഞ്ച് സെക്രട്ടറി സനോജ് വി എസ്, വാർഡ് കൗൺസിലർ പുഷ്പ മുരളി, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അരുണ സി എസ് എന്നിവർ പങ്കെടുത്തു. ചികിത്സാ സഹായത്തിന് അശോകൻ നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us