അനിൽ കുമാർ കരുമാട്ടിന് കേളി യാത്രയയപ്പ് നൽകി

author-image
admin
New Update

publive-image

റിയാദ് : 21 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ ഒലയ്യ യൂണിറ്റ് അംഗം അനിൽ കുമാർ കരുമാട്ടിന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കേളിയുടെ സാംസ്‌കാരിക വേദികളിലെ നിറസാന്നിധ്യമായിരുന്ന അനിൽ നല്ല ഒരു ഗായകനും കേളിയുടെ നിരവധി മത്സരവേദികളിൽ വിധികർത്താവായും പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ്.

Advertisment

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് സജീവ് മാധവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുനിൽ കുമാർ, നസീർ മുള്ളൂർക്കര, മലാസ് രക്ഷാധികാരി കമ്മിറ്റി ആക്ടിങ് സെക്രട്ടറി ഫിറോസ് തയ്യിൽ, ഏരിയ പ്രസിഡന്റ് ജവാദ് പരിയാട്ട് , ഏരിയ ട്രഷറർ സജിത്ത്, ഏരിയ കമ്മിറ്റി അംഗം നൗഫൽ, യൂണിറ്റ് ട്രഷറർ നിയാസ്, എക്സിക്യൂട്ടീവ് അംഗം ബിജു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യൂണിറ്റിലെ അംഗങ്ങൾ യൂണിറ്റിന്റെ ഉപഹാരം അനിൽ കുമാറിന് കൈമാറി. യാത്രയയപ്പിന് അനിൽകുമാർ നന്ദി പറഞ്ഞു.

Advertisment