തൃശൂർ ജില്ലാ ഒ ഐ സി സി നൗഷാദ് തങ്ങളുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

author-image
admin
New Update

publive-image

റിയാദ്:തൃശൂർ ജില്ലാ ഒ ഐ സി സി അംഗവും കടങ്ങോട് പ്രവാസി കോൺഗ്രസ്സ് സൈബർ വിങ്ങ് പോരാളിയുമായ നൗഷാദ് തങ്ങളുടെയും. വൈസ് പ്രസിഡൻ്റ് അഷറഫ് കിഴിപ്പുള്ളിക്കരയുടെ സഹോദരൻ അബ്ദുൽ കാദറിൻ്റെയും നിര്യാണത്തിൽ അപ്പോളെ ഡിമാറൊ ഓഡിറ്റോറിയത്തിൽ വച്ച് അനുശോചന യോഗം നടത്തി. ആക്റ്റിങ്ങ് പ്രസിഡൻ്റ് രാജു തൃശൂർ അദ്ധ്യക്ഷധവഹിച്ചു.

Advertisment

സെൻ്ററൽ കമ്മറ്റി ജനറൽ സെക്രട്ടറി യഹിയ കൊടുങ്ങല്ലൂർ, സീനയർ നേതാവ് മാള മൊഹിയ്യദ്ദീൻ ഹാജി, നാസ്സർവലപ്പട്, റസ്സാഖ് ചാവക്കാട്, സഗീർ, ശറഫുദ്ദീൻ, നാട്ടിൽ നിന്ന് പ്രസിഡൻ്റ് സുരേഷ് ശങ്കർ, ബന്നിവടാനപ്പള്ളി. എന്നിവർ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചു. മലപ്പുറം ജില്ലാ കെ എം സി സി വെൽഫയർ വിങ്ങിൻ്റെ നേതൃത്വത്തിൽ അൽനെസീം ഖബർസ്ഥാനിലാണ് നൗഷാദിൻ്റെ മയ്യത്ത് ഖബറടക്കിയത്.

ഹൗസ് ഡ്രൈവായി സൗദിയിൽ എത്തിയിട്ട് മൂന്നു വർഷമായി.ഭാര്യ റഹ്മത്ത് ബീവി, ജൻമനാ ഓട്ടിസം ബാധിച്ച മുഹമ്മദ് അസ്ലം, അസ്ന ബീവി, സെയ്യദ് അജ്നാൻ എന്നിവർ മക്കൾ ആണ്.അഷറഫ് കിഴിപ്പുള്ളിക്കര, നേവൽ ഗുരുവായൂർ, സോണി പറക്കൽ എന്നിവർ നൗഷാദിൻ്റെ വിട് സന്ദർശിച്ചിരിന്നു. കുടുബത്തിൻ്റെ സാമ്പത്തിക സ്തിഥി വളരെ മോശമാണ്. അതു കൊണ്ട് ആ കുടുബത്തെ സഹായിക്കാൻ ജില്ലാ കമ്മറ്റി തീരുമാനിച്ചു.ജനറൽ കൺവീനറായി രാജു തൃശൂരിനെയും, കൺവീനർമാരായി യഹിയ കൊടുങ്ങല്ലൂർ, മാള മൊഹിയ്യദ്ദീൻ ഹാജി, എന്നിവരെയും തെരഞ്ഞടുത്തു,

Advertisment