പ്രവാസി ജനറൽ സെക്രട്ടറി സമീഉല്ലക്ക് യാത്രയയപ്പ് നൽകി

New Update
publive-image
റിയാദ്‌:ജോലിയാവശ്യാർത്ഥം ദമാമിലേക്ക് പോകുന്ന പ്രവാസി സാംസ്കാരിക വേദി സെൻട്രൽ പ്രൊവിൻസ് ജനറൽ സെക്രട്ടറി സമീഉല്ലക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി. സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സാജു ജോർജ്ജ് അധ്യക്ഷത വഹിച്ചു. ആത്മാർത്ഥതയും ഭാവനാസമ്പന്നനുമായ ഒരു നേതാവിനെ റിയാദിന് നഷ്ടമാകുന്നുവെന്നും പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള യാത്ര കൂടുതൽ ഉയരങ്ങളിലേക്കുള്ള പ്രായണമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Advertisment
പ്രവാസി സി.സി അംഗങ്ങളായ ഖലീൽ പാലോട്, സുനിൽ കുമാർ, അംജദ് അലി,
റഹ്മത്ത് തിരുത്തിയാട്, ശിഹാബ് കുണ്ടൂർ, റിഷാദ് എളമരം, അജ്മൽ ഹുസ്സൈൻ, ബാരിഷ് ചെമ്പകശ്ശേരി, അഷ്റഫ് കൊടിഞ്ഞി എന്നിവർ ആശംസകൾ നേർന്നു.
മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു മുന്നോട്ട് പോവുമെന്നും റിയാദിലെ സൗഹൃദങ്ങൾ മനോഹരമായ ഓർമ്മകളാണ് അവശേഷിപ്പിക്കുന്നതെന്നും മറുപടിപ്രസംഗത്തിൽ സമീഉല്ല പറഞ്ഞു.
പുതിയ ജനറൽ സെക്രട്ടറിയായി ഖലീൽ പാലോടിനെ യോഗം തെരഞ്ഞെടുത്തു. പ്രവാസി കേന്ദ്രകമ്മിറ്റി അംഗം ഷാജഹാൻ തിരുവനന്തപുരം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെക്രട്ടറി അംജദ് അലി സ്വാഗതം ആശംസിച്ചു.
Advertisment