പയസ്വിനി കളിപ്പന്തലിനു തുടക്കമായി

New Update

publive-image

അബുദാബി: അബുദാബിയിലെ കാസർകോട് കാരുടെ കുടുംബ കൂട്ടായ്മായായ പയസ്വിനി അബൂദാബിയുടെ കുട്ടികളുടെ കൂട്ടായ്മയായ കളിപ്പന്തലിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഓൺലൈനിലൂടെ പ്രശസ്ത് മജീഷ്യൻ പ്രൊഫസർ ഗോപിനാഥ് മുതുകാട് നിർവഹിച്ചു. കോവിഡ് എന്ന മഹാമാരി നമ്മളെ വീടിനകത്ത് തളച്ചിടുന്ന ഈ വേളയിൽ നാം നമ്മുടെ ഹൃദയബന്ധങ്ങൾ പങ്കു വെക്കുക. അതിനുള്ള വേദിയായി കളിപ്പന്തലിനെ ഉപയോഗിക്കണം എന്ന് മുതുകാട് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കൂടാതെ സ്നേഹം പങ്കു വെക്കുവാനും അതിലൂടെ കളിക്കാനും ചിരിക്കാനും കുട്ടികൾക്ക് കളിപ്പന്തലിലൂടെ സാധിക്കട്ടെ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

publive-image

ഒരു മാജിക്കിലൂടെ അദ്ദേഹം കളിപ്പന്തലിന്റെ ലോഗോ പ്രകാശനം ചെയ്തു. എഴുത്ത്കാരിയും സംവിധായികയുമായ ഷൈല തോമസ് സംസാരിച്ചു. ദേവിക രമേശിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ കളിപ്പന്തൽ പ്രസിഡണ്ട് ദേവജ് വിശ്വൻ അദ്ധ്യക്ഷത വഹിച്ചു. ആർട്സ് സെക്രട്ടറി അഞ്ജലി ബേത്തൂർ, സ്പോർട്സ് സെക്രട്ടറി നവനീത് രഞ്ജിത് എന്നിവർ അതിഥികളെ പരിചയപ്പെടുത്തി. പയസ്വിനി പ്രസിഡണ്ട് ടി.വി. സുരേഷ് കുമാർ, സെക്രട്ടറി വിശ്വംഭരൻ കാമലോൻ, രക്ഷാധികാരി മാരായ ജയകുമാർ പെരിയ ,വേണുഗോപാലൻ നമ്പ്യാർ, ആർട്സ് സെക്രട്ടറി ഉമേശ് കാഞ്ഞങ്ങാട്, കളിപ്പന്തൽ ഭാരവാഹികളായ അഭിരാം രതീഷ് , നവനീത് കൃഷ്ണ . ശ്രീലക്ഷ്മി നവീൻ, നിവേദ് വാരിജാക്ഷൻ എന്നിവർ സംസാരിച്ചു. കളിപ്പന്തൽ സെക്രട്ടറി ശ്രേയ ജിതേഷ് സ്വാഗതവും ട്രഷറർ ദേവർശ് രമേശ് നന്ദിയും പറഞ്ഞു. മലയാളം മിഷൻ നടത്തിയ സുഗതാഞ്ജലി കവിതാലാപന മൽസരത്തിൽ വിജയികളായ അഞ്ജലി ബേത്തൂർ, അനന്യ സുനിൽ എന്നിവർ കവിത ആലപിച്ചു.

Advertisment