സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

author-image
admin
New Update

publive-image

റിയാദ് : ഇന്ത്യയുടെ എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ ദിനത്തോട്
അനുബന്ധിച്ചു ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, റിയാദ് കേരള ചാപ്റ്റർ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. റിയാദിലെ പ്രിൻസ് മുഹമ്മദ്‌ ബിൻ അബ്ദുൽ അസീസ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാംപിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരവധി ആളുകൾ പങ്കെടുത്തു.

Advertisment

സൗദിയിലെ ഇന്ത്യൻ പ്രവാസികളൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സജീവ സാന്നിധ്യം അറിയിച്ച ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റ"Blood Donation - 2021" കാംപയിന്റെ ഭാഗമായാണ് ഈ മാതൃക പ്രവർത്തനം കാഴ്ചവെച്ചത്.

കോവിഡ് പശ്ചാത്തലത്തിൽ രക്ത ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ സാമൂഹ്യ ബാധ്യത ഏറ്റെടുത്താണ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കാംപയിനുമായി മുന്നിട്ടിറങ്ങുന്നത്. അടിയന്തിര ഘട്ടങ്ങളിൽ ആവശ്യാർത്ഥം എപ്പോൾ ബന്ധപ്പെട്ടാലും ഫോറം പ്രവർത്തകർ സഹകരിക്കാറുണ്ടെന്നും അധിക്യതർ അറിയിച്ചു.

കോവിഡ് മഹാമാരിക്കിടയിലും രക്തദാനം സംഘടിപ്പിക്കുവാൻ തയ്യാറായ ഫോറം പ്രവർത്തകരെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഹോസ്പിറ്റൽ ബ്ലഡ് ഡൊണേഷൻ മേധാവി ഡോക്ടർ സയ്യിദ് അഹമ്മദ് പ്രത്യേകം അഭിനന്ദിച്ചു. ബ്ലഡ് ബാങ്ക് ഹെഡ് നേഴ്‌സ് അഹദ് സലിം, ബ്ലഡ് ബാങ്ക് സ്‌പെഷ്യലിസ്‌റ് മുഹമ്മദ് അല്‍ മുത്തേരി, സിസ്റ്റർ മരിയാ കെലിന്‍ അന്ദേര, ഫഹദ് ഹകമി, ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റർ പ്രസിഡന്റ് അൻസാർ ആലപ്പുഴ, സെക്രട്ടറി സൈദലവി ചുള്ളിയാൻ, ഇൽയാസ് തിരൂർ, റഹീസ് തിരൂർ, കബീർ മമ്പാട്, റസാഖ് വല്ലപ്പുഴ എന്നിവർ നേതൃത്വം നൽകി.

Advertisment