കൊല്ലം പ്രവാസി അസ്സോസിയേഷൻ - പൊന്നോണം 2021 തുടക്കമായി

New Update

publive-image

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻറെ ഈ വർഷത്തെ ഓണാഘോഷം "പൊന്നോണം 2021" ന് ഹമദ് ടൌൺ ഏരിയയിൽ, ഉത്രാട സദ്യയോട് കൂടി ആരംഭം കുറിച്ചു. പത്തു ഏരിയകളിയിൽ ആയി നടക്കുന്ന ഓണാഘോഷ പരിപാടികൾ ഇരുപത്തിയെട്ടാം ഓണാഘോഷത്തോടെ സമാപനം കുറിക്കും. കെ.പി.എ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷത്തില്‍ മുതിര്‍ന്ന അംഗങ്ങളെ ഓണപ്പുടവ നല്കി ആദരിച്ചു.

Advertisment

ഏരിയ പ്രെസിഡന്റ്റ് വി.എം പ്രമോദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഏരിയ കോ-ഓർഡിനേറ്റർ അജിത് ബാബു ഉത്‌ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യാതിഥിയായി പങ്കെടുത്ത് ഓണസന്ദേശം നൽകി, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ , ഏരിയ കോ-ഓർഡിനേറ്റർ നവാസ് കരുനാഗപ്പള്ളി എന്നിവർ ആശംസകളും, ഏരിയ ജോ.സെക്രട്ടറി പ്രദീപ് സ്വാഗതവും, ഏരിയ ട്രെഷറർ അനൂപ് നന്ദിയും അറിയിച്ചു. മുതിർന്ന പ്രവാസികൾക്ക് സീനിയർ മെമ്പർ അജിത് കുമാർ ഓണക്കോടി നൽകി ആദരിച്ചു. അടുത്ത ആഴ്ച സിത്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.

Advertisment