അച്യുതൻ കുട്ടിക്ക് കേളി യാത്രയയപ്പ് നൽകി

author-image
admin
New Update

publive-image

റിയാദ് : 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു പോകുന്ന കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ ഹദ്ദാദ് യൂണിറ്റ് പ്രസിഡണ്ട് അച്യുതൻ കുട്ടിക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മലപ്പുറം പെരിന്തൽമണ്ണ ചെരക്കപ്പറമ്പ് സ്വദേശിയായ അച്യുതൻ കുട്ടി അൽഖർജ് സനയ്യയിൽ കാർ വർക്ക്ഷോപ്പിൽ പെയിന്ററായി ജോലി ചെയ്തുവരികയായിരുന്നു.

Advertisment

യൂണിറ്റ് പരിധിയിൽ ചേർന്ന് യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് ജോയിൻ സെക്രട്ടറി നിസാർ അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി ഹരിദാസ് സ്വാഗതമാശംസിച്ചു. കേന്ദ്ര രക്ഷാധികാരി സമിതിയംഗം ജോസഫ് ഷാജി, രക്ഷാധികാരി കമ്മിറ്റി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ, ഏരിയ പ്രസിഡണ്ട് സുബ്രഹ്മണ്യൻ, ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം, കേന്ദ്ര കമ്മിറ്റി അംഗം ലിപിൻ, ഏരിയ ജോയിന്റ് ട്രഷറർ ജയൻ പെരുനാട്, ഏരിയ കമ്മിറ്റി അംഗം ഗോപാലൻ, ഷബി അബ്ദുൾസലാം, അബ്ദുസമദ്, രക്ഷാധികാരി സമിതി അംഗം മണികണ്ഠ കുമാർ, നാസർ പൊന്നാനി, ജയദാസൻ, അനിൽ പ്രകാശ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഹരിദാസിൽ നിന്നും അച്യുതൻ കുട്ടി ഏറ്റുവാങ്ങി. യാത്രയയപ്പിന് അച്യുതൻ കുട്ടി നന്ദി പറഞ്ഞു.

Advertisment